April 15, 2025

സ്വര്‍ണവില കത്തിക്കയറുന്നു : ചരിത്രത്തിലാദ്യമായി പവന് 2,160 രൂപ ഒറ്റയടിക്ക് കുതിച്ചുയര്‍ന്നു

Share

 

സ്വർണത്തിന് ശരിക്കും ഭ്രാന്തു പിടിച്ചു. കത്തിക്കയറി സ്വർണം. 5 ദിവസത്തെ വിലക്കുറവിന് ഒടുവിലാണ് ഇന്നലെ വില അല്‍പം ഉയർന്നത്.

 

എന്നാല്‍ ഇന്ന് ചരിത്രത്തിലെ ഏറ്റവും വലിയ കുതിപ്പിനാണ് സാക്ഷ്യം വഹിക്കുന്നത്. ഒറ്റ ദിവസം കൊണ്ട് പവന് 2,160 രൂപയാണ് കുതിക്കുന്നത്. 65,000ലേക്ക് ഇടിഞ്ഞ സ്വർണ വില വീണ്ടും 68,000ലേക്ക് കുതിച്ചിരിക്കുന്നു. സ്വർണം വാങ്ങാൻ മോഹിച്ചിരുന്നവർക്ക് ഇന്നത്തെ കയറ്റം വമ്ബൻ തിരിച്ചടിയായി.

 

ഈ വിലക്കയറ്റം സാധാരണക്കാർക്കും ആഭരണപ്രേമികള്‍ക്കും തിരിച്ചടിയായി. സംസ്ഥാനത്ത് സ്വർണ വില ഒറ്റയടിക്ക് 2,000 രൂപക്ക് മുകളില്‍ ഉയരുന്നത് അപൂർവ്വമാണ്. അതിനാല്‍ തന്നെ വലിയൊരു വിലക്കയറ്റത്തിനുള്ള ഒരു സൂചനയാണോ ഇന്നത്തെ കയറ്റം എന്നതും സംശയമുണ്ട്.

 

 

 

ഇന്ന് ഒരു ഗ്രാമിന് 270 രൂപ വർദ്ധിച്ച്‌ 8560 രൂപയായി. പവന് 2,160 രൂപ വർദ്ധിച്ച്‌ 68,480 രൂപയായി. ഇന്നത്തെ വിലപ്രകാരം 10 ഗ്രാം സ്വർണം വാങ്ങാൻ 85,600 രൂപയാവുന്നു. 24 കാരറ്റ് സ്വർണത്തിന് ഒരു ഗ്രാമിന് 9338 രൂപയും പവന് 74,704 രൂപയുമാവുന്നു. 18 കാരറ്റിന് ഒരു ഗ്രാമിന് 7004 രൂപയും പവന് 56,032 രൂപയുമാണ്.

 

രാജ്യാന്തര സ്പോട്ട് സ്വർണ വില ഔണ്‍സിന് ഇന്ന് 3,126.78 ഡോളറിലാണ് വ്യാപാരം നടക്കുന്നത്. 2,900 ഡോളറിലേക്ക് വീണിരുന്നെങ്കിലും ഇന്നലെ രാജ്യാന്തര വില കയറിയിരുന്നു. എന്നാല്‍ ഇന്ന് ഒറ്റയടിക്കാണ് കുതിച്ചത്. ഇന്നലെ ഡോളറിനെതിരെ രൂപയുടെ തകർച്ചയായിരുന്നു സംഭവിച്ചാണ്. അതാണ് ഇന്ന് കേരളത്തില്‍ വില കുതിച്ചുയരാൻ കാരണമായത്.

 

 

90 ദിവസത്തേക്കാണ് താത്കാലികമായി താരിഫ് ചുമത്തുന്നത് നിർത്തിവെച്ചിരിക്കുന്നത്. എന്നാല്‍ ചൈനക്കുമേല്‍ യാതൊരു ഇളവും യുഎസ് നല്‍കിയിട്ടില്ല. മാത്രമല്ല ചൈനക്കുമേല്‍ യുഎസ് 125 ശതമാനത്തോളം തീരുവ വർദ്ധിപ്പിച്ചതോടെ സ്വർണ വില കത്തിക്കയറാൻ തുടങ്ങി. രാജ്യാന്തരവില ഔണ്‍സിന് ഒറ്റയടിക്ക് 150 ഡോളറിനടുത്താണ് കയറിയത്.

 

അമേരിക്കയുടെ പണപ്പെരുപ്പ ഭീതി നിലനില്‍ക്കുന്നതിനാല്‍ സ്വർണ വില കുറയാനും സാധ്യതയുണ്ടെന്ന് വിദഗ്ദർ അഭിപ്രായപ്പെട്ടു. പണപ്പെരുപ്പം വീണ്ടും ഉയർന്നാല്‍ യുഎസ് ഫെഡ് അടിസ്ഥാന പലിശ നിരക്ക് കുറക്കില്ല. അതു ഡോളറിന് ശക്തിയാർജ്ജിക്കും. അതിനാല്‍ സ്വർണ വില ഇടിയാൻ വഴിയൊരുക്കും.

 

പക്ഷേ ആഗോള ഓഹരി വിപണി താരിഫ് ശക്തിയില്‍ തളരുന്നുണ്ട്. വിവിധ മേഖലകളിലെ ഓഹരികളാണ് ഓരോ ദിവസവും ഇടിയുന്നത്. ഈ സാഹചര്യത്തില്‍ സ്വർണ വിലക്ക് അത് കരുത്തേകാനാണ് സാധ്യത കൂടുതല്‍.

 

 

ഇന്നത്തെ വിലക്കയറ്റത്തില്‍ പണിക്കൂലി, 3% ജി.എസ്.ടി, ഹോള്‍മാർക്ക് ചാർജ് (53.10 രൂപ) എന്നിവ ചേരുമ്ബോള്‍ ഒരു പവൻ സ്വർണാഭരണം വാങ്ങാൻ ഏകദേശം 74,116 രൂപ വേണം. ഒരു ഗ്രാം ആഭരണത്തിന് ഏകദേശം 9,265 രൂപ നല്‍കണം. ഇവിടെ 5% പണിക്കൂലിയാണ് കണക്കാക്കിയത്. ഈ വിലക്കയറ്റത്തില്‍ സ്വർണാഭരണങ്ങളുടെ വിലയും ഉയരും. ഉയർന്ന പണിക്കൂലി ഈടാക്കിയാല്‍ ഇതിലും കൂടുതല്‍ വില കൊടുക്കേണ്ടി വരും. വിവാഹപാർട്ടികള്‍ക്കും ആഭരണപ്രേമികള്‍ക്കും ഇത്രയും വിലക്കയറ്റം താങ്ങാനാവില്ല. നേരത്തെ സംഭവിച്ച വിലക്കുറവ് തുടർന്നിരുന്നെങ്കില്‍ ആഭരണ വില 69,000ലേക്ക് ഇറങ്ങിയേനെ.

 

 

ഈ വിലയില്‍ സ്വർണം വാങ്ങുന്നത് എളുപ്പമല്ല. സ്വർണ മേഹങ്ങള്‍ അവസാനിപ്പിക്കാതെ നിങ്ങള്‍ക്ക് സ്വർണത്തില്‍ നിക്ഷേപിക്കാം. സ്വർണ നിക്ഷേപങ്ങള്‍ക്ക് ഇതാണ് ഏറ്റവും ബെസ്റ്റ് ടൈം. ഭാവി സുരക്ഷിതമാക്കാനും ഭാവിയില്‍ സ്വർണം വാങ്ങാൻ ആഗ്രഹിച്ചാലും സ്വർണ നിക്ഷേപങ്ങളിലൂടെ നേട്ടം കൊയ്യാം.

 

 


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.