മാനന്തവാടിയില്‍ 252 ലിറ്റര്‍ മാഹി മദ്യവുമായി 2 പേര്‍ പിടിയില്‍

മാനന്തവാടി : മാനന്തവാടി എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സജിത്ത് ചന്ദ്രന്റെ നേതൃത്വത്തില്‍ മാനന്തവാടി ഭാഗത്ത് നടത്തിയ പരിശോധനയില്‍ 252 ലിറ്റര്‍ മാഹി മദ്യവുമായി രണ്ടാളുകളെ അറസ്റ്റ് ചെയ്തു. കോഴിക്കോട് സ്വദേശി ജ്യോതിഷ് ബാബു ടി, പുല്‍പള്ളി പാക്കം സ്വദേശി അജിത്ത്. വി. റ്റി എന്നിവരാണ് അറസ്റ്റിലായിരിക്കുന്നത്. ഒന്നാം പ്രതി ജ്യോതിഷിന്റെ വാടക വീട്ടിലെ അടുക്കളയില്‍ സൂക്ഷിച്ച നിലയിലായിരുന്നു മദ്യമുണ്ടായിരുന്നത്.
മാനന്തവാടി, കല്ലോടി, പേരിയ, വാളാട്, തിരുനെല്ലി, കാട്ടിക്കുളം എന്നീ സ്ഥലങ്ങളില്‍ വ്യാപകമായി മാഹി മദ്യം വില്‍പ്പന നടത്തിയ രണ്ടാളുകളെയാണ് എക്‌സൈസ് ഉദ്യോഗസ്ഥര്‍ അതിസാഹസികമായി പിടികൂടിയത്. ഇവര്‍ വളരെ നാളുകളായി എക്‌സൈസ് ഉദ്യോഗസ്ഥരുടെ നിരീക്ഷണത്തില്‍ ആയിരുന്നു. പരിശോധനയില്‍ പ്രിവന്റീവ് ഓഫീസര്‍മാരായ അരുണ്‍ പ്രസാദ്.ഇ, അനൂപ്.ഇ, സിവില്‍ എക്‌സൈസ് ഓഫീസര്‍ സനൂപ് കെ.എസ്, വനിത സിവില്‍ എക്‌സൈസ് ഓഫീസര്‍ അമാന ഷെറിന്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍ (ഡ്രൈവര്‍ ) ഷിംജിത്ത് പി എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു.10 വര്‍ഷം വരെ കഠിന തടവ് ശിക്ഷ ലഭിച്ചേക്കാവുന്ന കുറ്റമാണിത്.