ബാവലിയിൽ അരക്കിലോ കഞ്ചാവുമായി രണ്ടുപേര്‍ അറസ്റ്റില്‍

കാട്ടിക്കുളം : മാനന്തവാടി എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സജിത് ചന്ദ്രനും പ്രീവന്റീവ് ഓഫീസര്‍ മാരായ അബ്ദുള്‍ സലിം, അനൂപ് ഇ, സിവില്‍ എക്‌സൈസ് ഓഫീസര്‍ മാരായ സനൂപ് എം.സി, സനൂപ് കെയഎസ്, വിപിന്‍ കുമാര്‍ എന്നിവരുമായി ചേര്‍ന്ന് ബാവലി എക്‌സൈസ് ചെക്ക് പോസ്റ്റില്‍ വെച്ച് നടത്തിയ വാഹന പരിശോധനയില്‍ സ്‌കൂട്ടറില്‍ കടത്തുകയായി അരക്കിലോ കഞ്ചാവ് പിടികൂടി. കഞ്ചാവ് കടത്തിയ കണ്ണൂര്‍ എലയവൂര്‍ സൈനബ മന്‍സില്‍ മുഹമ്മദ് അനസ് (26), ചക്കരക്കല്‍ കൊച്ചുമുക്ക് പുതിയ പുരയില്‍ വീട്ടില്‍ മുഹമ്മദ് നൗഷാദ് പി പി എന്നിവരെ അറസ്റ്റ് ചെയ്തു.