April 2, 2025

രാജ്യത്ത് പാചകവാതക വില കുറച്ചു : സിലിണ്ടറിന് കുറഞ്ഞത് 43 രൂപ 50 പൈസ

Share

 

ഡല്‍ഹി : രാജ്യത്ത് വാണിജ്യ ആവശ്യത്തിനുള്ള പാചകവാതക വില കുറച്ചു. 43 രൂപ 50 പൈസ ആണ് സിലിണ്ടറിന് കുറച്ചത്.1769 രൂപയാണ് കൊച്ചിയിലെ വില. അതേസമയം, ഗാർഹിക സിലിണ്ടർ വിലയില്‍ മാറ്റമില്ല.

 

കഴിഞ്ഞമാസം വാണിജ്യാവശ്യത്തിനുള്ള പാചക വാതക വില വർദ്ധിപ്പിച്ചിരുന്നു. 19 കിലോഗ്രാം സിലിണ്ടറിന് കൊച്ചിയില്‍ ആറ് രൂപയാണ് കൂടിയത്. ഇതോടെ കൊച്ചിയില്‍ വാണിജ്യ സിലിണ്ടറിന് വില 1812 രൂപയായി ഉയർന്നിരുന്നു. പാചക വാതക വിലകള്‍ എല്ലാ മാസവും ഒന്നാം തീയതിയും 15-ാം തീയതിയുമാണ് പരിഷ്‌കരിക്കാറുള്ളത്. അന്താരാഷ്ട്ര എണ്ണവിലയിലെ മാറ്റങ്ങള്‍, നികുതി മാനദണ്ഡങ്ങള്‍, സപ്ലൈ ഡിമാന്‍ഡ് ഘടകങ്ങള്‍ എന്നിവ കണക്കിലെടുത്താണ് എണ്ണ വിപണന കമ്ബനികള്‍ എല്ലാ മാസവും വില പരിഷ്‌കരിക്കാറുള്ളത്.

 

കഴിഞ്ഞമാസം രാജ്യത്ത് മറ്റ് പ്രധാന നഗരങ്ങളിലും വാണിജ്യ സിലിണ്ടർ വിലയില്‍ വർദ്ധനവുണ്ടായിരുന്നു. ചെന്നൈയില്‍ അഞ്ച് രൂപ അൻപത് പൈസ കൂടി വില 1965 ആയി ഉയർന്നു. ഡല്‍ഹിയില്‍ 1797 രൂപയായിരുന്നത് 1803 രൂപയായി ഉയർന്നു. ഫെബ്രുവരി ഒന്നിന് കേന്ദ്ര ബഡ്‌ജറ്റ് അവതരിപ്പിക്കുന്നതിന് മുന്നോടിയായി രാജ്യത്ത് വാണിജ്യാവശ്യത്തിനുള്ള പാചക വാതക സിലിണ്ടർ വില കുറച്ചിരുന്നു. 19 കിലോഗ്രാം സിലിണ്ടറിന്റെ വിലയില്‍ ഏഴ് രൂപയുടെ കുറവാണ് ഉണ്ടായത്. അപ്പോഴും, ഗാര്‍ഹികാവശ്യത്തിനുള്ള സിലിണ്ടറിന്റെ വിലയില്‍ മാറ്റമുണ്ടായിരുന്നില്ല.


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.