കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസ് ( കെഎഎസ് ) : ഡിഗ്രിക്കാർക്ക് ഏപ്രിൽ 9 വരെ അപേക്ഷിക്കാം

യുപിഎസ് സിയുടെ ഇന്ത്യൻ അഡ്മിനിസ്ട്രേറ്റീവ് സർവീസിന് സമാനമായി കേരള സർക്കാർ പ്രത്യേക നിയമനിർമ്മാണത്തിലൂടെ കൊണ്ടുവന്ന തസ്തികയാണ് കെഎഎസ്. അഥവാ കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസ്. ഡിഗ്രി യോഗ്യതയുള്ളവർക്ക് ഇപ്പൾ കേരള സർക്കാരിന്റെ സ്വന്തം ഐഎഎസ് ജോലിക്കായി അപേക്ഷിക്കാവുന്നതാണ്. കേരള പിഎസ്സിയാണ് കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസ് (KAS 2025) റിക്രൂട്ട്‌മെന്റിന് വിജ്ഞാപനമിറക്കിയിട്ടുള്ളത്. ഏതെങ്കിലും വിഷയത്തിൽ ഡിഗ്രി പൂർത്തിയാക്കിയവർക്ക് ഏപ്രിൽ 9 വരെ അപേക്ഷിക്കാം.
തസ്തിക & ഒഴിവ്
കേരള പിഎസ്‌സി കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസ് (KAS Officer Trainee 2025) റിക്രൂട്ട്‌മെന്റ്.
കാറ്റഗറി നമ്പർ: 01/2025-03/2025
അപേക്ഷ നൽകേണ്ട അവസാന തീയതി ഏപ്രിൽ 9.
ശമ്പളം
തെരഞ്ഞെടുക്കപ്പെടുന്നവർക്ക് 77,200 രൂപ മുതൽ 1,40,500 രൂപ വരെ ശമ്പളമായി ലഭിക്കും.
പ്രായപരിധി
മൂന്ന് സ്ട്രീമുകളിലായാണ് നിയമനങ്ങൾ നടക്കുന്നത്. അതിനായി മൂന്ന് രീതിയിലാണ് പ്രായപരിധി കണക്കാക്കുന്നത്.
സ്ട്രീം 1: 2 1 വയസ് മുതൽ 32 വയസ് വരെ. (Candidates who have born between 02.01.1993 and 01.01.2004 (both dates included)
സ്ട്രീം 2: 21 വയസ് മുതൽ 40 വയസ് വരെ. Candidates who have born between 02.01.1985 and 01.01.2004 (both dates included)
സ്ട്രീം 3: 50 വയസ് പൂർത്തിയാക്കാൻ പാടില്ല.
യോഗ്യത
ഏതെങ്കിലും വിഷയത്തിൽ അംഗീകൃത ഡിഗ്രി സർട്ടിഫിക്കറ്റുള്ളവർക്ക് അപേക്ഷിക്കാം.
അപേക്ഷ
താൽപര്യമുള്ള ഉദ്യോഗാർഥികൾ കേരള സർക്കാർ പിഎസ് സിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിച്ച് ഓൺലൈൻ അപേക്ഷ നൽകുക.
പിഎസ് സി വെബ്‌സൈറ്റ് സന്ദർശിക്കുക. ശേഷം വൺ ടൈം രജിസ്‌ട്രേഷൻ പൂർത്തിയാക്കുക. ശേഷം നോട്ടിഫിക്കേഷനിൽ നിന്ന് കെഎഎസ് വിജ്ഞാപനം സെലക്ട് ചെയ്യുക. അപേക്ഷ സമർപ്പിക്കുക.