പൊഴുതനയിൽ എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ

വൈത്തിരി : പൊഴുതനയിൽ 35 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിൽ. മുട്ടിൽ കുട്ടമംഗലം പിലാക്കൂൺ വീട്ടിൽ സാജിദാണ് (38) അറസ്റ്റിലായത്. വൈത്തിരി പോലീസ് ഇൻസ്പെക്ടർ സി.ആർ. അനിൽകുമാർ, എസ്‌ഐമാരായ അഖിൽ, വിജയൻ, പ്രൊബേഷണൽ എസ്‌ഐമാരായ അനോജ്, സിയാസ്, ജിബിഷ, സിപിഒമാരായ സ്മിബിൻ, ജോബിൻ, ആഷിഖ്, പ്രമോദ്, ഡ്രൈവർ ബിനീഷ് എന്നിവരാണ് പ്രതിയെ പിടികൂടിയത്.