സ്പോർട്സ് അക്കാദമി പ്രവേശനം : ജില്ലാ സെലക്ഷൻ ട്രയൽസ് ഏപ്രിൽ നാലിന്

കൽപ്പറ്റ : സംസ്ഥാന സ്പോർട്സ് കൗൺസിലിന്റെ കീഴിൽ വിവിധ ജില്ലകളിൽ പ്രവർത്തിക്കുന്ന സ്പോർട്സ് അക്കാദമികളിലേക്ക് 2025-26 വർഷത്തേക്കുള്ള കായികതാരങ്ങളുടെ സെലക്‌ഷൻ ട്രയൽസ് ഏപ്രിൽ നാലിന് നടക്കും.
അത്ലറ്റിക്സ്, ഫുട്ബോൾ, വോളിബോൾ, ബാസ്സ റ്റ്ബോൾ എന്നീ ഇനങ്ങളി ലാണ് സെലക്‌ഷൻ ട്രയൽസ്. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പങ്കെടുക്കാം.
സ്കൂൾ അക്കാദമിയിലെ ഏഴ്, എട്ട്, പ്ലസ് വൺ, ഒന്നാംവർഷ ഡിഗ്രി ക്ലാസുകളിലേക്കാണ് സെലക്ഷൻ. മരവയലിലെ എം.കെ. ജിനചന്ദ്രൻസ്മാരക ജില്ലാ സ്റ്റേഡിയത്തിലാണ് സെലക്‌ഷൻ ട്രയൽസ് നടക്കുക.
പങ്കെടുക്കാൻ താത്പര്യമുള്ള കായിക താരങ്ങൾ അവരുടെ വയസ്സ്, പഠിക്കുന്ന ക്ലാസ് എന്നിവ തെളിയിക്കുന്നതിന് സ്കൂൾ മേലധികാരികൾ സാക്ഷ്യപ്പെടുത്തിയ സാക്ഷ്യപത്രം, സ്പോർട്സ് കിറ്റ്, കായിക പ്രാവീണ്യം തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ രണ്ട് പാസ്പോർട്ട് സൈസ് ഫോട്ടോ, ആധാർ കാർഡ് (ഒറിജിനലും പകർപ്പും) എന്നിവ സഹിതം 8.30-ന് സ്റ്റേഡിയത്തിൽ എത്തണം. ഫോൺ: 04936 202658, 9778471869.