പുത്തൻ റെക്കോര്‍ഡ് ഇട്ട് പൊന്ന് ; ചരിത്രത്തില്‍ ആദ്യമായി 66000 തൊട്ടു

കൽപ്പറ്റ : ചരിത്രത്തിലെ തന്നെ ഏറ്റവും ഉയർന്ന നിരക്കില്‍ സംസ്ഥാനത്തെ സ്വർണവില. ആദ്യമായാണ് പവൻ വില 66000 തൊടുന്നത്. പവന് 320 രൂപയുടെ വർധനവാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. ഗ്രാമിന് 40 രൂപ കൂടി 8250 രൂപയിലെത്തി.
കഴിഞ്ഞ ദിവസം ഇടിവ് രേഖപ്പെടുത്തിയ സ്വർണവിലയാണ് ഇന്ന് തിരികെ കയറിയത്. ഗ്രാമിന് 8210 രൂപയിലും പവന് 65680 രൂപയിലുമാണ് തിങ്കളാഴ്ച വ്യാപാരം നടന്നത്. മാർച്ച് 1,2,3 തീയതികളില്‍ രേഖപ്പെടുത്തിയ 63,520 രൂപയാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്.
ഇന്നത്തെ നിരക്കനുസരിച്ച് ഒരു പവൻ സ്വർണാഭരണം വാങ്ങാൻ ഏകദേശം 73000 രൂപ വേണം. ഒരു ഗ്രാം ആഭരണത്തിന് ഇന്ന് ഏകദേശം 9300 രൂപ കൊടുക്കണം. ഇന്നത്തെ കനത്ത വിലക്കയറ്റത്തിനൊപ്പം പണിക്കൂലി, 3% ജി.എസ്.ടി, ഹോള്‍മാർക്ക് ചാർജ് (53.10 രൂപ) എന്നിവയും ചേരുമ്ബോള്‍ സ്വർണാഭരണ വില ഇത്രയും ഉയരും. 5% പണിക്കൂലി കണക്കാക്കുമ്ബോഴാണ് ഈ വില കണക്കാക്കുന്നത്.