പ്രകൃതിവിരുദ്ധപീഡനം : അധ്യാപകൻ അറസ്റ്റിൽ

ബത്തേരി : സ്കൂൾ വിദ്യാർഥിയായ പതിനാറുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ അധ്യാപകൻ അറസ്റ്റിൽ. പെരുമ്പാവൂർ ചുണ്ടക്കുഴി പൊക്കാമറ്റം വീട്ടിൽ ജയേഷ് (39) ആണ് അറസ്റ്റിലായത്. ബത്തേരിക്കടുത്ത സ്കൂളിലെ വിദ്യാർഥികളെ കൗൺസലിങ് നടത്തിയപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്.
2024 സെപ്റ്റംബറിനുശേഷം പലപ്പോഴായി അധ്യാപകൻ താമസിച്ചിരുന്ന മുറിയിലെത്തിച്ചായിരുന്നു പീഡനം. പരാതിയെത്തുടർന്ന് ബത്തേരി പോലീസ് കഴിഞ്ഞ ദിവസം കസ്റ്റഡിയിലെടുത്ത അധ്യാപകനെ നടപടികൾക്കു ശേഷം തിങ്കളാഴ്ച അറസ്റ്റുചെയ്യുകയായിരുന്നു.