March 16, 2025

ഇന്ത്യന്‍ നേവിയില്‍ 327 ഒഴിവുകള്‍ ; ഏപ്രില്‍ 1 വരെ അപേക്ഷിക്കാം

Share

 

ഇന്ത്യന്‍ നേവിയില്‍ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. ഇന്ത്യന്‍ നേവി ഇപ്പോള്‍ ഗ്രൂപ്പ് സി (ബോട്ട് ക്രൂ സ്റ്റാഫ്) തസ്തികകളില്‍ പുതിയ വിജ്ഞാപനമിറക്കിയിട്ടുണ്ട്. ആകെ 327 ഒഴിവുകളാണുള്ളത്. താല്‍പര്യമുള്ളവര്‍ക്ക് യോഗ്യത മാനദണ്ഡങ്ങള്‍ക്കനുസരിച്ച് ഏപ്രില്‍ 1 വരെ ഓണ്‍ലൈന്‍ അപേക്ഷ നല്‍കാം.

 

തസ്തിക & ഒഴിവ്

 

ഇന്ത്യന്‍ നേവിക്ക് കീഴില്‍ ഗ്രൂപ്പ് സി- ബോട്ട് ക്രൂ സ്റ്റാഫ് റിക്രൂട്ട്‌മെന്റ്. ആകെ 327 ഒഴിവുകള്‍. ഇന്ത്യയിലെ വിവിധ ഇടങ്ങളിലായി നിയമനങ്ങള്‍ നടക്കും.

 

സെറാങ് ഓഫ് ലാസ്‌കര്‍സ് = 57 ഒഴിവ്

 

ലാസ്‌കര്‍ = 192

 

ഫയര്‍മാന്‍ (ബോട്ട് ക്രൂ) = 73

 

ടോപ്പാസ് = 05

 

പ്രായപരിധി

 

18 വയസിനും 25 വയസിനും ഇടയില്‍ പ്രായമുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് അപേക്ഷിക്കാനാവും. സംവരണ വിഭാഗക്കാര്‍ക്ക് സര്‍ക്കാര്‍ നിയമങ്ങള്‍ക്ക് അനുസരിച്ച് ഇളവുകള്‍ ബാധകം.

 

ശമ്പളം

 

സെറാങ് ഓഫ് ലാസ്‌കര്‍സ് = 25,500 മുതല്‍ 81,100 രൂപ വരെ.

 

ലാസ്‌കര്‍ = 18,000 രൂപ മുതല്‍ 56,900 വരെ.

 

ഫയര്‍മാന്‍ (ബോട്ട് ക്രൂ) = 18,000 രൂപ മുതല്‍ 56,900 രൂപ വരെ.

 

ടോപ്പാസ് = 18,000 മുതല്‍ 56,900 രൂപ വരെ.

 

യോഗ്യത

 

സെറാങ് ഓഫ് ലാസ്‌കര്‍സ്

 

പത്താം ക്ലാസ് വിജയിച്ചിരിക്കണം. ഇന്‍ലാന്റ് വെസല്‍സ് ആക്ട് 1917 അല്ലെങ്കില്‍ മെര്‍ച്ചന്റ് ഷിപ്പിങ് ആക്ട് 1958ന് കീഴില്‍ സെറാങ് സര്‍ട്ടിഫിക്കറ്റ്.

 

20 ഹോഴ്‌സ് പവറുള്ള ഒരു രജിസ്റ്റേര്‍ഡ് വെസ്സലില്‍ സെറാങ് ഇന്‍ ചാര്‍ജായി 2 വര്‍ഷത്തെ പരിചയം.

 

ലാസ്‌കര്‍

 

പത്താം ക്ലാസ് വിജയം. നീന്തല്‍ അറിഞ്ഞിരിക്കണം. കൂടെ രജിസ്റ്റര്‍ ചെയ്ത വെസലില്‍ 1 വര്‍ഷത്തെ എക്‌സ്പീരിയന്‍സും വേണം.

 

ഫയര്‍മാന്‍ (ബോട്ട് ക്രൂ)

 

പത്താം ക്ലാസ് വിജയം. നീന്തല്‍ അറിഞ്ഞിരിക്കണം. പ്രീ-സീ ട്രെയിനിങ് കോഴ്‌സ് സര്‍ട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം.

 

ടോപ്പാസ്

 

പത്താം ക്ലാസ് വിജയം. നീന്തല്‍ അറിഞ്ഞിരിക്കണം.

 

തെരഞ്ഞെടുപ്പ്

 

അപേക്ഷകരില്‍ നിന്ന് തിരഞ്ഞെടുക്കുന്നവരെ എഴുത്ത് പരീക്ഷയ്ക്കായി വിളിപ്പിക്കും. ശേഷം സ്‌കില്‍ ടെസ്റ്റ് നടത്തും. പിന്നീട് ഡോക്യുമെന്റ് വെരിഫിക്കേഷനും, മെഡിക്കല്‍ ടെസ്റ്റും നടത്തി നിയമനം നടത്തും.

 

അപേക്ഷ

 

താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ ഇന്ത്യന്‍ നേവിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

Recruitment പേജില്‍ നിന്ന് ഏറ്റവും പുതിയ നോട്ടിഫിക്കേഷന്‍ തിരഞ്ഞെടുക്കുക. (ഗ്രൂപ്പ് സി ബോട്ട് ക്രൂ സ്റ്റാഫ്).

വിശദമായ വിജ്ഞാപനം വായിച്ച് മനസിലാക്കുക.

ഓണ്‍ലൈന്‍ അപേക്ഷ ഫോം പൂരിപ്പിക്കുക.

ഫോട്ടോ അടക്കം ആവശ്യമായ രേഖകള്‍ നല്‍കി അപേക്ഷ പൂര്‍ത്തിയാക്കുക.

അപേക്ഷയുടെ പ്രിന്റൗട്ട് എടുത്ത് സൂക്ഷിക്കുക.

 


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.