9 വയസ്സുകാരിക്കുനേരേ ലൈംഗികാതിക്രമം : പോക്സോ കേസിൽ മധ്യവയസ്കൻ അറസ്റ്റിൽ

മാനന്തവാടി : ഒൻപതുവയസ്സുകാരിക്കുനേരേ ലൈംഗികാതിക്രമം നടത്തിയ മധ്യവയസ്കൻ അറസ്റ്റിൽ. മാനന്തവാടി കല്ലിയോട്ടുകുന്ന് കളപ്പെട്ടി വീട്ടിൽ കെ. രാജനെ (58) യാണ് മാനന്തവാടി എസ്ഐ പി.ഡി. റോയിച്ചൻ അറസ്റ്റുചെയ്തത്. പോക്സോ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് പോലീസ് കേസെടുത്തത്. രാജനെ മാനന്തവാടി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് (രണ്ട്) റിമാൻഡ് ചെയ്തു.