വയനാട്ടിൽ വീണ്ടും കാട്ടാന ആക്രമണം : യുവാവിന് പരിക്ക്

ബത്തേരി : വയനാട്ടിൽ വീണ്ടും കാട്ടാനയുടെ ആക്രമണം. യുവാവിന് പരിക്കേറ്റു. നൂൽപ്പുഴ മറുകര കാട്ടുനായിക്ക ഉന്നതിയിലെ നാരായണ(40)നാണ് പുറത്തും കാലിനും പരിക്കേറ്റത്. ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെ അമ്മയ്ക്കും ഭാര്യക്കും ഒപ്പം വനത്തിൽ വിറക് ശേഖരിക്കാൻ പോയപ്പോഴാണ് ആക്രമണം ഉണ്ടായത്. ഇയാളെ സുൽത്താൻ ബത്തേരി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.