March 31, 2025

ജോലി വാഗ്ദാനം ചെയ്ത് വയനാട് സ്വദേശിനിയിൽ നിന്നും തട്ടിയെടുത്തത് ലക്ഷങ്ങൾ ; യുവതി അറസ്റ്റിൽ

Share

 

വെള്ളമുണ്ട : കാനഡയില്‍ ജോലിയും സ്ഥിരതാമസവും വാഗ്ദാനം ചെയ്ത് യുവതിയിൽനിന്നു ലക്ഷങ്ങള്‍ തട്ടിയ കേസില്‍ പാലക്കാട് സ്വദേശിനി പിടിയില്‍. പാലക്കാട് കോരന്‍ചിറ മാരുകല്ലേല്‍ വീട്ടില്‍ അര്‍ച്ചന തങ്കച്ചനെ(28) ആണ് വെള്ളമുണ്ട പൊലീസ് അറസ്റ്റ് ചെയ്തത്. നെടുമ്പാശ്ശേരി വിമാനത്താവളത്തിൽവച്ച് വെള്ളിയാഴ്ചയാണ് അർച്ചനയെ കസ്റ്റഡിയിലെടുത്തത്.

 

 

2023 ഫെബ്രുവരിയിലാണ് കേസിനാസ്പദമായ സംഭവം. മൊതക്കര സ്വദേശിനിയായ യുവതിയില്‍നിന്നു മൂന്നര ലക്ഷം രൂപയാണ് അർച്ചന തട്ടിയെടുത്തത്. ഇടപ്പള്ളിയിലെ ‘ബില്യൻ എര്‍ത്ത് മൈഗ്രേഷന്‍’ എന്ന സ്ഥാപനം വഴി കാനഡയില്‍ ജോലിയും സ്ഥിര താമസവും വാഗ്ദാനം ചെയ്ത് ഇന്‍സ്റ്റഗ്രാം വഴി പരസ്യം ചെയ്തായിരുന്നു തട്ടിപ്പ്. എറണാംകുളം എളമക്കര സ്റ്റേഷനിലും ഇവര്‍െക്കതിരെ സമാന രീതിയിലുള്ള കേസുണ്ട്.

 

 


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.