അനധികൃത മദ്യ വില്‍പന : യുവാവ് അറസ്റ്റിൽ

മാനന്തവാടി എക്‌സൈസ് സര്‍ക്കിള്‍ ഓഫീസ് ടീം പേര്യയില്‍ നടത്തിയ റെയ്ഡില്‍ കെഎസ്ബിസി ഷോപ്പ്, ബാര്‍ അവധി ദിവസമായ ഇന്നലെ വില്‍പ്പനയ്ക്കായി സൂക്ഷിച്ച 5.5 ലിറ്റര്‍ മദ്യവുമായി യുവാവ് എക്‌സൈസ് പിടിയിലായി. പേര്യ ചപ്പാരം ശ്വദേശി പുതിയ വീട്ടില്‍ രാമകൃഷ്ണന്‍ പി.ജി (45) ആണ് മാനന്തവാടി എക്‌സൈസ് സര്‍ക്കിള്‍ ഓഫീസിലെ പ്രിവന്റിവ് ഓഫീസര്‍ ജോണിയും സംഘവും പിടികൂടിയത്.
മാനന്തവാടി ജെ എഫ് സി എം ഫസ്റ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. എക്‌സൈസ് പാര്‍ട്ടിയില്‍ സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ സുരേഷ്. സി സനൂപ് എന്നിവരും ഉണ്ടായിരുന്നു.