വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു ; 3 വര്‍ഷത്തിനു ശേഷം യുവാവ് പിടിയില്‍

കല്‍പ്പറ്റ : എംഎല്‍എ ഹോസ്റ്റലിലെ കിച്ചൻ കാന്റീൻ ജീവനക്കാരിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച കേസില്‍ യുവാവ് പിടിയില്‍. വൈത്തിരി അച്ചൂരം മുക്രി ഹൗസില്‍ ഹാരിസ് (40) ആണ് അറസ്റ്റിലായത്. തിരുവനന്തപുരം മ്യൂസിയം പൊലീസ് ബെംഗളൂരുവില്‍ നിന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
2021 ലാണ് കേസിനാസ്പദമായ സംഭവം. പരാതിക്കാരിയെ വിവാഹം കഴിക്കാമെന്നും ബെംഗളൂരുവില്‍ ജോലി ശരിയാക്കി കൊടുക്കാമെന്നും പറഞ്ഞു വിശ്വസിപ്പിച്ചാണു പീഡിപ്പിച്ചത്. ജോലി ചെയ്യുന്ന സ്ഥലത്തെ ശുചിമുറിയില്‍ കയറി പരാതിക്കാരി വസ്ത്രം മാറുന്ന ഫോട്ടോയും എടുത്തു. ഈ ഫോട്ടോ ബന്ധുക്കള്‍ക്ക് അയച്ചുകൊടുക്കുമെന്ന് ഭീഷണിപ്പെടുത്തി പീഡനം തുടർന്നു. നിർബന്ധിച്ച് മദ്യം കുടിപ്പിച്ചും ദിവസങ്ങളോളം പീഡിപ്പിച്ചു. മൂന്നു വർഷത്തിനു ശേഷമാണ് പ്രതി പിടിയിലായത്.