പിണങ്ങോട് പുഴക്കലിൽ വാഹനാപകടം : രണ്ട് പേർക്ക് പരിക്ക്

കൽപ്പറ്റ : പിണങ്ങോട് പുഴക്കലിൽ വാഹനാപകടത്തിൽ രണ്ട് പേർക്ക് പരിക്ക്. കാർ ബസ്സിനെ ഓവർട്ടേക്ക് ചെയ്യുന്നതിനിടെ എതിരെ വന്ന ബൈക്കിൽ ഇടിച്ച് ഡ്രെയ്നേജിന് ഇടയിലേക്ക് ഇടിച്ച് കയറ്റിയതായാണ് വിവരം. ബൈക്ക് യാത്രികനായ പൊഴുതന കുണ്ടിൽ വീട്ടിൽ ജിതേഷ് കുമാറിനും സഹയാത്രികനുമാണ് പരിക്കേറ്റതെന്നാണ് വിവരം. ഇവരെ
കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി.