ഓട്ടോയില്‍ കടത്തിയ എട്ട് ചാക്ക് ഹാന്‍സുമായി യുവാവ് പിടിയിൽ

കമ്പളക്കാട് : ഓട്ടോയില്‍ കടത്തിയ എട്ട് ചാക്ക് ഹാന്‍സുമായി യുവാവ് പിടിയിൽ. കമ്പളക്കാട് അരിവാരം സ്വദേശി വാഴയിൽ വി.എ.അസ്‌ലം (36) നെയാണ് ജില്ലാ ലഹരിവിരുദ്ധ സ്‌ക്വാഡും കമ്പളക്കാട് പോലീസും ചേര്‍ന്ന് പിടികൂടിയത്.
ഇന്ന് പുലര്‍ച്ചെ കമ്പളക്കാട് ഭാഗത്ത് നിന്നും പറളിക്കുന്ന് ഭാഗത്തേക്ക് കെ.എല്‍ 12 എന്‍ 2489 നമ്പര്‍ ഓട്ടോയില്‍ ഹാന്‍സ് കടത്താനുള്ള ശ്രമമാണ് പോലീസ് തകര്‍ത്തത്.
8 ചാക്കുകളിലായി 1595 പാക്കറ്റ് ഹാന്‍സ് ഉണ്ടായിരുന്നു. കുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ഹാന്‍സ് നല്‍കുന്നവരിലെ പ്രാധാന കണ്ണിയാണ് അസ്ലം. കമ്പളക്കാട് സബ് ഇന്‍സ്പെക്ടര്‍ എന്‍.എ. രാധാകൃഷ്ണന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.