സംസ്ഥാനത്തെ സ്വർണവിലയില്‍ ഇന്നും കുതിപ്പ്

സംസ്ഥാനത്തെ സ്വർണവിലയില്‍ ഇന്നും കുതിപ്പ്. ഇന്ന് ഒരു പവന് 80 രൂപ കൂടി 64,440 രൂപയായി. ഗ്രാമിന് 10 രൂപയാണ് വർധിച്ചത്. 8055 രൂപയാണ് ഇന്ന് ഒരു ഗ്രാം സ്വർണത്തിന്റെ വില. കഴിഞ്ഞ വ്യാഴാഴ്ചയാണ് സ്വർണ വിലയില്‍ എക്കാലത്തെയും ഉയര്‍ന്ന നിരക്ക് രേഖപ്പെടുത്തിയത്. അന്ന് ഒരു പവന് 64,560 രൂപയാണ് രേഖപ്പെടുത്തിയത്. എന്നാല്‍ തൊട്ടടുത്ത ദിവസം സ്വർണവിലയിലുണ്ടായ കുറവ് നേരിയ ആശ്വാസം നല്‍കി. എന്നാല്‍ അത് താല്‍കാലിക ആശ്വാസം മാത്രമായിരുന്നു. കാരണം ഫെബ്രുവരി 22ന് സ്വർണ വില വീണ്ടും കുതിച്ചു. 160 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 64,360 രൂപയായിരുന്നു. ഗ്രാമിന് 20 രൂപയാണ് വര്‍ധിച്ചത്. ഇതാണ് ഇന്ന് വീണ്ടും കൂടിയത്.
ഈ മാസത്തില്‍ സ്വർണത്തിവ് വലിയ വർധവാണ് ഉണ്ടായിരിക്കുന്നത്. ഇതുവരെ 2480 രൂപയാണ് വർധിച്ചത്. ഫെബ്രുവരി ഒന്നിന് 61960 രൂപയായിരുന്നു വില. വെറും 24 ദിവസം കൊണ്ട് സ്വർണവില 64000 കടന്നു. ഈ കുതിപ്പ് തുടർന്നാല്‍ അധികം വൈകാതെ സ്വർണ വില 65,000 കടക്കും.ജനിവരി ഒന്നിന് 57200 രൂപ എന്ന നിരക്കിലാണ് സ്വര്‍ണം വ്യാപാരം നടത്തിയിരുന്നത്. എന്നാല്‍ പിന്നീട് ഉയരുന്ന കാഴ്ചയാണ് കണ്ടത്. ജനുവരി 22 ന് സ്വര്‍ണവില ആദ്യമായി 60000 കടന്നു.
ഇത് ഒട്ടും വൈകാതെ 61000 പിന്നിട്ടു. ജനുവരി 31-നായിരുന്നു സ്വർണവില 61000 കടന്നത്. ഫെബ്രുവരി നാലിന് 62000 വും ഫെബ്രുവരി അഞ്ചിന് 63000 വും ഫെബ്രുവരി 11 ന് 64000 വും കടന്നു. ഫെബ്രുവരി 20-ാം തിയതിയാണ് ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്ക് രേഖപ്പെടുത്തിയത്. 64560 രൂപയിലാണ് അന്ന് വ്യാപാരം നടന്നത്.