ചാമ്പ്യൻസ് ട്രോഫിയില്‍ ഇന്ന് ഇന്ത്യയും പാകിസ്ഥാനും നേർക്കുനേർ : മത്സരം ഉച്ചക്ക് 2.30 ന്

ഇന്ന് ദുബായില്‍ നടക്കുന്ന ചാമ്ബ്യൻസ് ട്രോഫിയില്‍ നിർണായകമായ ഒരു പോരാട്ടത്തിന് ഇന്ത്യയും പാകിസ്ഥാനും ഒരുങ്ങുകയാണ്, ടൂർണമെന്റില്‍ പാകിസ്ഥാന്റെ വിധി നിർണ്ണയിക്കാൻ കഴിയുന്ന ഒരു മത്സരം ആകും ഇത്. ഇന്ന് തോറ്റാല്‍ പാകിസ്താൻ ടൂർണമെന്റില്‍ നിന്ന് പുറത്താകും.
ബംഗ്ലാദേശിനെതിരെ ആറ് വിക്കറ്റിന് വിജയിച്ചാണ് ഇന്ത്യ തങ്ങളുടെ ചാമ്ബ്യൻസ് ട്രോഫി ആരംഭിച്ചത്, അതേസമയം പാകിസ്ഥാൻ ന്യൂസിലൻഡിനെതിരെ അവരുടെ ആദ്യ മത്സരത്തില്‍ 60 റണ്‍സിന്റെ കനത്ത തോല്‍വി ഏറ്റുവാങ്ങി. ഗ്രൂപ്പ് എയില്‍ ന്യൂസിലൻഡും ഇന്ത്യയും രണ്ട് പോയിന്റുകള്‍ വീതം നേടി പട്ടികയില്‍ മുന്നിലാണ്, നെറ്റ് റണ്‍ റേറ്റില്‍ ന്യൂസിലൻഡ് ആണ് മുന്നില്‍. ദുർബലമായ നെറ്റ് റണ്‍ റേറ്റ് കാരണം പാകിസ്ഥാൻ ഏറ്റവും പിന്നിലാണ്.
ഇന്ത്യയ്‌ക്കെതിരെ തോറ്റാല്‍, അത് പാകിസ്ഥാന്റെ സെമിഫൈനലിലെത്താനുള്ള പ്രതീക്ഷകള്‍ അവസാനിപ്പിക്കും. പ്രത്യേകിച്ച് ഫെബ്രുവരി 24 ന് ബംഗ്ലാദേശിനെതിരായ അവരുടെ അടുത്ത മത്സരത്തില്‍ ന്യൂസിലൻഡ് വിജയിക്കുക ആണെങ്കില്‍.
എന്നിരുന്നാലും, പാകിസ്ഥാൻ ഇന്ന് ജയിക്കുക ആണെങ്കില്‍ ഗ്രൂപ്പില്‍ കണക്കുകള്‍ മാറിമറിയും. ഇന്ന് ഉച്ചക്ക് 2.30നാണ് മത്സരം നടക്കുന്നത്. കളി ജിയോ ഹോട്സ്റ്റാറില്‍ തത്സമയം കാണാം.