റോഡിനു കുറുകെ ചാടിയ മാൻ ബൈക്കിലിടിച്ച് യാത്രക്കാരന് പരിക്കേറ്റു

പുൽപ്പള്ളി : റോഡിനു കുറുകെ ചാടിയ മാൻ ബൈക്കിലിടിച്ച് യാത്രക്കാരന് പരിക്കേറ്റു. ടിമ്പർ മർച്ചന്റ്റ്സ് അസോസിയേഷൻ യൂണിറ്റ് സെക്രട്ടറി പുല്ലാട്ടുകുന്നേൽ ബിജു (55) വിനാണ് പരിക്കേറ്റത്.
ഇന്ന് രാവിലെ 8.30ഓടെ പുൽപള്ളി – ബത്തേരി റോഡിൽ എരിയപ്പള്ളി കവലയിലാണ് അപകടമുണ്ടായത്. സമീപത്തെ കുന്നിൻ മുകളിൽ നിന്നും ഓടിയെത്തിയ മാൻ അപ്രതീക്ഷിതമായി ബൈക്കിന് മുന്നിലേക്ക് ചാടുകയായിരുന്നു.