March 15, 2025

വില്ലേജ് ഓഫീസ് ധർണ നടത്തി കോൺഗ്രസ്‌

Share

 

കണിയാമ്പറ്റ : വർധിച്ചുവരുന്ന വന്യമൃഗ അതിക്രമത്തിൽ സർക്കാർ കാണിക്കുന്ന നിസംഗതിയിലും, സംസ്ഥാന ബജറ്റിലെ ജനദ്രോഹ നിർദ്ദേശങ്ങളിലും, ഭൂനികുതിവർധനവിലും പ്രതിഷേധിച്ച് കണിയമ്പറ്റ മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ കണിയമ്പറ്റ വില്ലേജ് ഓഫീസിന് മുൻപിൽ ധർണ നടത്തി.

 

സമരം ഡി.സി.സി. സെക്രട്ടറി മോയിൻ കടവൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട്‌ സി. സുരേഷ്ബാബു അധ്യക്ഷത വഹിച്ചു. ഡി.സി.സി. സെക്രട്ടറി നജീബ് കരണി, പി.കെ. ജോർജ്, യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി മുത്തലിബ് പഞ്ചാര, മണ്ഡലം പ്രസിഡണ്ട്‌ ആഷിഖ് മൻസൂർ, മഹിളാ കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട്‌ ശകുന്തള സജീവൻ തുടങ്ങിയവർ സംസാരിച്ചു.

ഐ.എൻ.ടി.യു.സി ജില്ലാ ജനറൽ സെക്രട്ടറി താരീഖ് കടവൻ, യൂത്ത് വിംഗ് സംസ്ഥാന കമ്മിറ്റിഅംഗം കെ.പി സുഹൈൽ, മോഹനൻ കണിയാമ്പറ്റ, ടി.ടി. ദേവസ്യ, റസാക്ക് നെല്ലിയമ്പം, രമേശൻ അരിമുള, സണ്ണി ഐക്കരക്കുടി, എം.എ. മജീദ്, കെ. മമ്മു, രമ്യ ശിവാദസൻ തുടങ്ങിയവർ നേതൃത്വം നൽകി.


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.