ഇരുവൃക്കകളും തകരാറിലായ യുവാവ് സുമനസ്സുകളുടെ സഹായം തേടുന്നു

പുൽപ്പള്ളി : മകൻ്റെ ജീവൻ നിലനിർത്താൻ വൃക്ക പകുത്തുനൽകാൻ അമ്മയുണ്ട്. പക്ഷേ, ശസ്ത്രക്രിയക്കും തുടർ ച്ചികിത്സയ്ക്കും ആവശ്യമായ ഭാരിച്ചതുക കണ്ടെത്താൻ മാർഗമില്ലാതെ പ്രയാസപ്പെടുകയാണ് ഒരു നിർധന കുടുംബം. ഇരുവൃക്കകളും തകരാറിലായ പുല്പള്ളി കാര്യമ്പാതിക്കുന്ന് പൂവത്തിങ്കൽ രജീഷ് രാജു (34) ആണ് ചികിത്സയ്ക്കു വേണ്ട പണം കണ്ടെത്താനാവാതെ വിഷമിക്കുന്നത്. രജീഷിൻ്റെ ജീവൻ നിലനിർത്താൻ സുമനസ്സുകളുടെ കാരുണ്യം കൂടിയേതീരൂ.
രണ്ടുവർഷം മുൻപ് സ്ട്രോക്ക് വന്ന് ശരീരത്തിന്റെ ഒരുഭാഗം തളർന്നു പോയ രജീഷ് നീണ്ടനാളത്തെ ചികിത്സകൾക്കൊടുവിൽ പഴയ ജീവിതത്തിലേക്ക് തിരിച്ചുവരുന്നതിനിടെയാണ് വൃക്കരോഗം വില്ലനായെത്തുന്നത്. മൂന്ന് മാസം മുൻപ്, ശാരീരിക അസ്വസ്ഥതകളെ തുടർന്ന് നടത്തിയ പരിശോധനയിലാണ് രണ്ടു വൃക്കകളും തകരാറിലാണെന്ന് കണ്ടെത്തിയത്. ജീവൻ നി ലനിർത്താൻ അടിയന്തരശസ്ത്രക്രിയ നടത്തി വൃക്ക മാറ്റിവെക്കണമെന്നാണ്
ഡോക്ടർമാരുടെ നിർദേശം. നിലവിൽ കോഴിക്കോട് ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന രജീഷിന് ആഴ്ചയിൽ മൂന്ന് തവണ ഡയാലിസിസ് ചെയ്യണം.
അമ്മ ഉഷാ രാജു തന്റെ വൃക്കകളിൽ ഒന്ന് രജീഷിന് പകുത്തുനൽകാൻ തയ്യാറാണ്. പക്ഷേ, ശസ്ത്രക്രിയക്കും തുടർച്ചികിത്സയ്ക്കുമായി 12 ലക്ഷത്തോളം രൂപ ചെലവുണ്ട്. ഈ തുക എങ്ങനെ കണ്ടെത്താനാകുമെന്നറിയാതെ വലയുകയാണ് ഈ കുടുംബം. പുൽപ്പള്ളിയിലെ ഗുഡ്‌സ് ഓട്ടോറിക്ഷ ഡ്രൈവറായിരുന്ന രജീഷായിരുന്നു ഭാര്യയും രണ്ട് മക്കളുമടങ്ങിയ ഈ കുടുംബത്തിന്റെ ഏക അത്താണി. രജീഷിന്റെ ചികിത്സയ്ക്കായി പുല്പള്ളി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി.എസ്. ദിലീപ് കുമാർ, വാർഡംഗം സിന്ധു സാബു, കെ.ഡി. ഷാജിദാസ് എന്നിവർ ഭാരവാഹികളായ ചികിത്സാ സഹായ കമ്മിറ്റി രൂപവത്‌കരിച്ചിട്ടുണ്ട്.
ഗൂഗിൾപേ നമ്പർ : 8921547873, 9446922782.
അക്കൗണ്ട്: ഉഷ രാജു, കനറാ ബാങ്ക് പുല്പള്ളി ശാഖ, അക്കൗണ്ട് നമ്പർ: 0863101017858.
ഐ.എഫ്.എസ്.സി : CNRB0000863.
കെ.ബി. വിദ്യ, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ കാപ്പിസെറ്റ് ശാഖ,
അക്കൗണ്ട് നമ്പർ: 42980942964. ഐ.എഫ്.എസ്.സി : SBIN0008786.