കമ്പളക്കാടിൽ കിണറ്റില്‍ വീണ് യുവാവ് മരിച്ചു

കമ്പളക്കാട് : പള്ളിക്കുന്ന് റോഡിലെ പൂവനാരി കുന്നില്‍ കിണറില്‍ വീണ് യുവാവ് മരിച്ചു. ചുണ്ടേല്‍ കുഞ്ഞങ്ങോട് നാല് സെന്റ് ഉന്നതിയിലെ പ്രകാശ് (42) ആണ് മരിച്ചത്. നിര്‍മ്മാണത്തിലിരിക്കുന്ന വീട്ടില്‍ ജോലിസഹായത്തിന് പോയതായിരുന്നു. തുടര്‍ന്ന് ആള്‍മറയില്ലാത്ത കിണറിന് സമീപത്ത് നിന്നും നിര്‍മ്മാണ സാമഗ്രികള്‍ എടുക്കുന്നതിനിടെ അബദ്ധത്തില്‍ കാല്‍ വഴുതി വീണാണ് അപകടമെന്നാണ് വിവരം. പരിക്കേറ്റ പ്രകാശിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.മൃതദേഹം കൈ നാട്ടി ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
ഭാര്യ: ജയ. മക്കള്‍: രാഹുല്‍, രാഗിത. മരുമക്കള്‍: നമിത, സുധീഷ്.