കുതിപ്പ് തുടര്‍ന്ന് സ്വര്‍ണം ; ഇന്ന് 640 രൂപ കൂടി : 64000 വും കടന്ന് മുന്നോട്ട്

സംസ്ഥാനത്ത് സ്വർണവിലയില്‍ കുതിപ്പ് തുടരുന്നു. ഇന്ന് പവന് വർധിച്ചത് 640 രൂപയാണ്. ഇതോടെ ഒരു പവൻ സ്വർണത്തിന് 64,480 രൂപയായി. ഈ മാസം 10ന് 63480 രൂപയായിരുന്നു സ്വർണവില. ഇതാണ് 640 രൂപ വർധിച്ച് 64,480ലെത്തിയത്. ഗ്രാമിന് 80 രൂപ വർധിച്ചു. ഇതോടെ ഈ മാസം 10ന് 7980 രൂപയായിരുന്ന സ്വർണവില ഇന്ന് 8060 രൂപയായി.
കഴിഞ്ഞ ഏതാനും മാസങ്ങളിലായി സ്വർണവില കുതിച്ചുയരുകയാണ്. കഴിഞ്ഞ മാസം മുതല്‍ തന്നെ എക്കാലത്തെയും ഉയർന്ന വിലയിലെത്തിയ സ്വർണം പിന്നെ താഴേക്കിറങ്ങിയിട്ടില്ല. ഈ മാസം മാത്രം സ്വർണത്തിന് ആകെ വർധിച്ചത് പവന് 2520 രൂപയാണ്. വെറും 11 ദിവസം കൊണ്ടാണ് സ്വർണത്തിന് ഇത്രയധികം വില വർധിച്ചത്. ഫെബ്രുവരി ഒന്നിന് 61,960 രൂപയിലാണ് സ്വർണക്കച്ചവടം ആരംഭിച്ചത്. ഫെബ്രുവരി മൂന്നിന് രേഖപ്പെടുത്തിയ 61,640 രൂപയാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില.
ജനുവരി മാസം ആരംഭിച്ചത് കുറഞ്ഞ നിരക്കോടെയായിരുന്നു. എന്നാല്‍, ദിവസേന വിലവർധിച്ച് മാസാവസാനമായപ്പോള്‍ സ്വർണവില സർവകാല റെക്കോർഡിലെത്തി. ജനുവരി ഒന്നിന് 57,200 രൂപയായിരുന്നു പവന് വില. മാസം അവസാനിക്കുമ്ബോള്‍ ഈ വില 61,840 രൂപയിലെത്തി. ജനുവരിയില്‍ മാത്രം വർധിച്ചത് 4640 രൂപ. ഈ വിലയില്‍ നിന്ന് 120 രൂപ വർധിച്ച് ഫെബ്രുവരി ആരംഭിച്ചു. ഫെബ്രുവരി രണ്ടിന് ഇതേവില തുടർന്നപ്പോള്‍ മൂന്നാം തീയതി വില 61,640 രൂപയായി കുറഞ്ഞു. കുറഞ്ഞത് 320 രൂപ. ഫെബ്രുവരി നാലിന് 840 രൂപ വർധിച്ച് സ്വർണവില 62,580 രൂപയായി. പിന്നീട് വില താഴ്ന്നിട്ടില്ല. ഫെബ്രുവരി അഞ്ചിന് 63,240 രൂപ. വർധിച്ചത് 660 രൂപ. ആറിന് 200 രൂപ വർധിച്ച് 63,440 രൂപ. ഈ വില തന്നെ ഏഴാം തീയതി തുടർന്നു. എട്ടിന് വീണ്ടും വില കൂടി. പവന് 120 രൂപ കൂടി വില 63560ലെത്തി. ഫെബ്രുവരി 9ന് വീണ്ടും ഇതേ വില തുടർന്നെങ്കിലും 10ന് വില വർധിച്ചു. പവന് 280 രൂപ കൂടി സ്വർണവില 63,840ലെത്തി. പിന്നാലെ ഇന്നും സ്വർണവിലയില്‍ വർധനവുണ്ടായി. ഇന്ന് 640 രൂപ വർധിച്ച് പവന് വില 64,480 രൂപയായി.
2025ല്‍ സ്വർണവില കുറയുമെന്നായിരുന്നു പ്രതീക്ഷകള്‍. പുതിയ പ്രസിഡൻ്റ് ഡോണള്‍ഡ് ട്രംപിലായിരുന്നു പ്രതീക്ഷകള്‍. എന്നാല്‍, ട്രംപിൻ്റെ തീരുമാനങ്ങള്‍ പലതും സ്വർണവിലയില്‍ തിരിച്ചടിച്ചു. ഇതോടെ സ്വർണത്തിന് തുടരെ വിലവർധിക്കുകയും ചെയ്തു. വില ഇനിയും കൂടുമെന്നാണ് കണക്കുകൂട്ടല്‍.