എം.ഡി.എം.എയുമായി യുവാവ് പിടിയിൽ

കൽപ്പറ്റ : എം.ഡി.എം.എയുമായി യുവാവ് പിടിയിൽ. പൊഴുതന അച്ചൂരാനം സ്വദേശി എ.ശ്യാംജിത്ത് (28) ആണ് പിടിയിലായത്. ഇയാളിൽ നിന്ന് 0.10 ഗ്രാം എംഡിഎംഎയാണ് കണ്ടെടുത്തത്.
ഇന്നലെ വൈകുന്നേരം കൽപ്പറ്റ പിണങ്ങോടിൽ പൊലീസ് നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്. ലഹരിവിരുദ്ധ സ്ക്വാഡും കൽപ്പറ്റ പൊലീസും സംയുക്തമായാണ് പ്രതിയെ പിടികൂടിയത്.