മൈസൂരിൽ വാഹനാപകടം : മാനന്തവാടി സ്വദേശിനി മരിച്ചു

മാനന്തവാടി : മൈസൂരിൽ കാർ അപകടത്തിൽ വയനാട് സ്വദേശിനി മരണപ്പെട്ടു. മാനന്തവാടി കുഴിനിലം സ്വദേശി അനസ്യ ജോസ് ആണ് മരിച്ചത്. ഇന്നലെ രാത്രി പന്ത്രണ്ടരയ്ക്ക് മൈസൂർ റിംഗ് റോഡ് വെച്ചായിരുന്നു അപകടം.
ഇന്ന് കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുവരുന്ന വഴി ഗുണ്ടൽപേട്ടിൽ വെച്ച് മരണപ്പെടുകയായിരുന്നു.