വയനാട്ടിലെ യുവാവിന്റെ കൊലപാതകം ; ദമ്പതികള്‍ അറസ്റ്റില്‍

വെള്ളമുണ്ട : വെള്ളമുണ്ട വെള്ളിലാടിയില്‍ അതിഥി തൊഴിലാളി കൊല ചെയ്യപ്പെട്ട സംഭവത്തില്‍ ദമ്പതികള്‍ അറസ്റ്റില്‍. ഉത്തര്‍പ്രദേശ് റംസാന്‍പൂര്‍ സ്വദേശി മുഹമ്മദ് ആരിഫ് (33), ഭാര്യ സഹറാന്‍പൂര്‍ സ്വദേശി സൈനബ് (29) എന്നിവരാണ് അറസ്റ്റിലായത്. സഹറാന്‍പൂര്‍ സ്വദേശിയായ മുഖീം അഹമ്മദ് (23) ആണ് കൊല്ലപ്പെട്ടത്.
സൈനബുമായി മുഖീമിന് ബന്ധമുണ്ടെന്ന സംശയത്തിലായിരുന്നു കൊലപാതകം. ആരിഫിന്റെ നിര്‍ദേശപ്രകാരം
വെള്ളിലാടിയിലെ ക്വാര്‍ട്ടേഴ്‌സിലേക്ക് സൈനബാണ് മുഖീമിനെ വിളിച്ചുവരുത്തിയത്. തുടര്‍ന്ന് ആരിഫ് കഴുത്തില്‍ തോര്‍ത്ത് മുറുക്കി മുഖീമിനെ കൊല്ലുകയായിരുന്നു. തുടര്‍ന്ന് പുതുതായി വാങ്ങിയ കത്തികൊണ്ട് മൃതദേഹം അറുത്തുമാറ്റി ബാഗുകളിലാക്കി. ശേഷം
മാലിന്യമെന്ന വ്യാജേനയാണ് ഓട്ടോറിക്ഷയില്‍ കയറ്റി മൂളിത്തോട് ഉപേക്ഷിച്ചത്. തെളിവ് നശിപ്പിക്കാനായി ക്വാര്‍ട്ടേഴ്‌സിലെ രക്തം തുടച്ച് ശുചീകരിച്ചത് ആരിഫും സൈനബും ചേര്‍ന്നാണെന്നും പോലീസ് കണ്ടെത്തി. ഇതോടെയാണ് സൈനബിനെയും കൊലക്കേസില്‍ പ്രതിയാക്കി അറസ്റ്റ് ചെയ്തത്.