കാക്കവയലിൽ അനധികൃത മദ്യ വില്പന : ഒരാൾ അറസ്റ്റിൽ

മുട്ടിൽ : എക്സൈസ് എൻഫോഴ്സ്മെൻ്റ് & ആൻ്റി നാർക്കോട്ടിക് സ്പെഷ്യൽ സ്ക്വാഡ് കാക്കവയൽ വെള്ളിത്തോട് ഭാഗത്ത് നടത്തിയ പരിശോധനയിൽ 3.850 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശ മദ്യവുമായി ഒരാളെ അറസ്റ്റുചെയ്തു. മദ്യംകൈവശം വെച്ച് വിൽപ്പന നടത്തിയ കുറ്റത്തിന് കാക്കവയൽ വെള്ളിത്തോട് സ്വദേശി വെള്ളിത്തോട് വീട്ടിൽ നിമേഷ് ( 36 ) ആണ് പിടിയിലായത്.
പ്രിവന്റീവ് ഓഫീസർ സലിം. വിയുടെ നേതൃത്വത്തിൽ ആയിരുന്നു പരിശോധന. സുൽത്താൻബത്തേരി. ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി- 1 ൽ ഹാജരാക്കിയ പ്രതിയെ റിമാൻ ചെയ്തു.