തോൽപ്പെട്ടിയിൽ കർണ്ണാടക മദ്യവുമായി ഒരാൾ പിടിയിൽ

മാനന്തവാടി : തോൽപ്പെട്ടി എക്സൈസ് ചെക്പോസ്റ്റിൽ 6.660 ലിറ്റർ കർണ്ണാടക മദ്യവുമായി ഒരാൾ പിടിയിൽ. കാട്ടിക്കുളം പനവല്ലി സർവ്വാണി കൊല്ലി ഉന്നതിയിലെ ചന്തൻ മകൻ ജോഗി ( 59 ) ആണ് അറസ്റ്റിലായത്.
ഇന്നലെ മാനന്തവാടി എക്സൈസ് റെയിഞ്ച് പാർട്ടിയും തോൽപ്പെട്ടി എക്സൈസ് ചെക് പോസ്റ്റ് പാർട്ടിയും തോൽപ്പെട്ടി എക്സൈസ് ചെക് പോസ്റ്റിൽ സംയുക്തമായി നടത്തിയ വാഹന പരിശോധനയിൽ കർണാടകയിൽ നിന്നും കേരളത്തിലേക്ക് കടത്താൻ ശ്രമിച്ച മുപ്പത്തി ഏഴ് 180 മില്ലി ലിറ്ററിൻ്റെ മദ്യം കണ്ടെടുക്കുകയും മദ്യം കടത്താൻ ശ്രമിച്ച ആളെ പ്രതി ചേർത്ത് അബ്കാരി കേസെടുക്കുകയുമായിരുന്നു. മാനന്തവാടി ജുഡിഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
പ്രിവൻ്റീവ് ഓഫീസർ ജിനോഷ് പി.ആർ പരിശോധനയ്ക്ക് നേതൃത്വം കൊടുത്തു. പരിശോധനയിൽ പ്രിവൻ്റീവ് ഓഫീസർ അരുൺ പ്രസാദ് ഇ സിവിൽ എക്സൈസ് ഓഫീസർമാരായ മൻസൂർ അലി എം.കെ , വിജേഷ് കുമാർ പി , സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ അമീർ സി.യു എന്നിവർ പങ്കെടുത്തു.