March 12, 2025

ബസ് യാത്രക്കിടെ ഛര്‍ദ്ദിക്കാൻ വേണ്ടി തല പുറത്തിട്ടു : ലോറിയിടിച്ച് യാത്രക്കാരിയുടെ തലയറ്റുപോയി

Share

 

ഗുണ്ടൽപേട്ട് : കർണാടകയില്‍ ബസ് യാത്രക്കിടെയുണ്ടായ അപകടത്തില്‍ യാത്രക്കാരിയുടെ തലയറ്റുപോയി. കർണാടക ആർ.ടി.സി ബസില്‍ യാത്ര ചെയ്യുകയായിരുന്ന സ്ത്രീക്കാണ് ദാരുണാന്ത്യം. ഛർദ്ദിക്കാൻ വേണ്ടി തല പുറത്തിട്ട സ്ത്രീയുടെ തലയില്‍ എതിർ ദിശയില്‍ വന്ന ലോറിയിടിച്ചു. സ്ത്രീയുടെ തലയും ഉടലും വേറെയായി. കർണാടകയിലെ ഗുണ്ടല്‍പേട്ടിന് സമീപമാണ് നാടിനെ നടുക്കിയ അപകടമുണ്ടായത്.

 

 

സംഭവം നടന്ന ഉടൻ സ്ത്രീ മരിച്ചു. തിരക്കേറിയ റോഡിലാണ് അപകടം സംഭവിച്ചത്. മൈസൂരു അർബൻ ഡിവിഷനിലെ ഡിവിഷണല്‍ കണ്‍ട്രോളർ, ഡിഎംഇ, ഡിടിഒ, എസ്‌ഒ എന്നിവർ പരിശോധനയ്ക്കായി സ്ഥലം സന്ദർശിച്ചു.

 

സംഭവത്തിന്റെ കൃത്യമായ സാഹചര്യം കണ്ടെത്തുന്നതിനായി അന്വേഷണം ആരംഭിച്ചതായി ചാമരാജനഗർ പൊലീസ് സ്ഥിരീകരിച്ചു.

 

യാത്രയ്ക്കിടെ ബസ്സിന്റെ ജനാലയിലൂടെ പുറത്തേക്ക് ചാരിയിരുന്ന സ്ത്രീയെ അടുത്തുവന്ന ലോറി ഇടിച്ചതായി ദൃക്‌സാക്ഷികള്‍ റിപ്പോർട്ട് ചെയ്തു. നടന്നുകൊണ്ടിരിക്കുന്ന അന്വേഷണത്തിന്റെ ഭാഗമായി ലോറിയുടെ ഡ്രൈവറെ ചോദ്യം ചെയ്തുവരികയാണ്.


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.