മെത്താഫിറ്റമിനുമായി യുവാവ് പിടിയിൽ

ബത്തേരി : മുത്തങ്ങ എക്സൈസ് ചെക്പോസ്റ്റിൽ വാഹനപരിശോധന യ്ക്കിടെ മെത്താഫിറ്റമിനുമായി ടാങ്കർലോറിയിലെ യാത്രക്കാരനായിരുന്ന യുവാവ് പിടിയിൽ. ആലപ്പുഴ ചേർത്തല കടക്കരപ്പള്ളി പള്ളിക്കാപറമ്പിൽ അമൽ ആന്റണി (34) ആണ് അറസ്റ്റിലായത്.
ഇയാളിൽനിന്ന് 16.287 ഗ്രാം മെത്താഫിറ്റമിൻ പിടിച്ചെടുത്തതായി എക്സൈസ് അറിയിച്ചു. ബെംഗളൂരുവിൽനിന്ന് എറണാകുളത്തേക്ക് പോകുകയായിരുന്നു ടാങ്കർലോറി. എക്സൈസ് ഇൻസ്പെക്ടർ കെ.ജെ. സന്തോഷിൻ്റെ നേതൃത്വത്തിൽ പ്രിവൻ്റീവ് ഓഫീസർമാരായ എ.എസ്. അനീഷ്, പി.ആർ. വിനോദ്, സിവിൽ എക്സൈസ് ഓഫീസർമാരായ വി.കെ. വൈശാഖ്, എം.എം. ബിനു, എം.കെ. വീണ, എം.പി. അഖില എന്നിവരാണ് പരിശോധന നടത്തിയത്.