നാളെ (ബുധനാഴ്ചത്തെ ) യു.ജി.സി നെറ്റ് പരീക്ഷ മാറ്റിവെച്ചു

ഡല്‍ഹി : ബുധനാഴ്ച (15-01-2025) നടത്താൻ നിശ്ചയിച്ചിരുന്ന യു.ജി.സി. നെറ്റ് പരീക്ഷ മാറ്റിവെച്ചതായി നാഷണല്‍ ടെസ്റ്റിങ് ഏജൻസി അറിയിച്ചു. മകര സംക്രാന്തി, പൊങ്കല്‍ ഉള്‍പ്പെടെയുള്ള ഉത്സവങ്ങള്‍ നടക്കുന്നതിനാലാണ് പരീക്ഷ മാറ്റിയത്.
ജനുവരി 15-ന് പൊങ്കലും മകസസംക്രാന്തിയും തുടങ്ങിയ ഉത്സവങ്ങള്‍ കണക്കിലെടുത്താണ് യു.ജി.സി. നെറ്റ് പരീക്ഷ മാറ്റി വെയ്ക്കാൻ തീരുമാനമുണ്ടായതെന്ന് എൻ.ടി.എ.(എക്സാംസ്) ഡയറക്ടർ രാജേഷ് കുമാർ ഔദ്യോഗിക പ്രസ്താവനയില്‍ അറിയിച്ചു.
പുതിയ തീയതി പിന്നീട് അറിയിക്കും. 16-ലെ പരീക്ഷയ്ക്ക് മാറ്റമില്ല.
ജൂനിയർ റിസർച്ച് ഫെലോഷിപ്പ് (ജെ.ആർ.എഫ്), അസിസ്റ്റന്റ് പ്രൊഫസർ നിയമനങ്ങള്‍, പി.എച്ച്.ഡി എന്നിവയ്ക്കായി നടത്തുന്ന യുജിസി-നെറ്റ് ഡിസംബർ 2024 പരീക്ഷ ജനുവരി മൂന്ന് മുതല്‍ ജനുവരി 16 വരെയാണ് ആദ്യം നിശ്ചയിച്ചിരുന്നത്.
കമ്ബ്യൂട്ടർ ബേസ്ഡ് ടെസ്റ്റ് (സി.ബി.ടി) ഫോർമാറ്റില്‍ നടക്കുന്ന പരീക്ഷയില്‍ 85 വിഷയങ്ങള്‍ ഉള്‍ക്കൊള്ളുന്നു.
വിവരങ്ങള്‍ക്ക്: nta.ac.in | ugcnet.nta.ac.in