വാളാട് : മാനന്തവാടി എക്സൈസ് റെയിഞ്ച് ഇൻസ്പെക്ടർ കെ.ശശിയുടെ നേതൃത്വത്തിൽ വാളാട് ഭാഗത്ത് നടത്തിയ പരിശോധനയിൽ വീട്ടിൽ വിൽപ്പനയ്ക്കായി 27 ബണ്ടിലുകളിലായി സൂക്ഷിച്ച 405 പാക്കറ്റ് നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടി. സംഭവത്തിൽ ഹാരിസ് പടയൻ (37) എന്നയാളെ പിടികൂടി കോട്‌പ കേസ്സ് രജിസ്റ്റർ ചെയ്തു.