പരീക്ഷയില്ലാതെ കേന്ദ്ര സര്‍ക്കാര്‍ ജോലി : ഇന്‍കം ടാക്‌സ് ഡിപ്പാര്‍ട്ട്‌മെന്റില്‍ പ്രോസസിംഗ് അസിസ്റ്റന്റുമാരുടെ ഒഴിവിലേക്ക് അപേക്ഷിക്കാം

പരീക്ഷയില്ലാതെ കേന്ദ്ര സര്‍ക്കാര്‍ ജോലി നേടാന്‍ ഇതാ ഒരു സുവര്‍ണാവസരം. സെന്‍ട്രല്‍ ബോര്‍ഡ് ഒഫ് ഡയറക്‌ട് ടാക്‌സസില്‍ (സിബിഡിടി) ഗ്രേഡ് ബി തസ്തികയിലേക്കാണ് ഉദ്യോഗാര്‍ത്ഥികളെ ക്ഷണിച്ചിരിക്കുന്നത്. ഇന്‍കം ടാക്‌സ് ഡിപ്പാര്‍ട്ട്‌മെന്റില്‍ പ്രോസസിംഗ് അസിസ്റ്റന്റുമാരുടെ ഒഴിവിലേക്കാണ് നിയമനം.
ഇന്‍കം ടാക്‌സിന്റെ (https://incometaxindia.gov.in/Pages/default.aspx) എന്ന വെബ്‌സൈറ്റില്‍ വിശദ വിവരങ്ങള്‍ പങ്കുവച്ചിട്ടുണ്ട്. എട്ട് തസ്തികകളിലേക്കാണ് നിയമനങ്ങള്‍ നടക്കുന്നത്. വിജ്ഞാപനം പുറത്തിറങ്ങി 30 ദിവസത്തിനകം അപേക്ഷ സമര്‍പ്പിക്കേണ്ടതുണ്ട്. 56 വയസിന് താഴെ പ്രായമുള്ളവര്‍ക്കാണ് ജോലിക്ക് അപേക്ഷിക്കാന്‍ അവസരമുള്ളത്.
യോഗ്യതകള്‍
കമ്ബ്യൂട്ടര്‍ ആപ്ലിക്കേഷനിലോ കമ്ബ്യൂട്ടര്‍ സയന്‍സിലോ ബിരുദാനന്തര ബിരുദമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്കും എഞ്ചിനീയറിംഗില്‍ അംഗീകൃത സര്‍വകലാശാലയില്‍ നിന്ന് ബിരുദമുളളവര്‍ക്കും അപേക്ഷിക്കാം.
അംഗീകൃത സര്‍വകലാശാലയില്‍ നിന്ന് കമ്ബ്യൂട്ടര്‍ ആപ്ലിക്കേഷനിലോ ഇലക്‌ട്രോണിക്‌സ് ആന്‍ഡ് കമ്യൂണിക്കേഷനിലോ ബിരുദം നേടിയ ഉദ്യോ?ഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം.
ഇലക്‌ട്രോണിക്‌സ് ഡാറ്റ പ്രോസസിംഗില്‍ രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയമുള്ളവര്‍ക്കും അപേക്ഷിക്കാം.
ശമ്ബളം
തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് പ്രതിമാസം 44,900 മുതല്‍ 1,42,400 രൂപ വരെ ശമ്ബളം ലഭിക്കും. ഉദ്യോഗാര്‍ത്ഥികള്‍ അപേക്ഷ പൂരിപ്പിച്ച് ആവശ്യമായ രേഖകളോടൊപ്പം താഴെ പറയുന്ന മേല്‍വിലാസത്തില്‍ അയക്കേണ്ടതുണ്ട്.
അയക്കേണ്ട വിലാസം
(ഡയറക്ടറേറ്റ് ഒഫ് ഇന്‍കം ടാക്‌സ്, സെന്‍ട്രല്‍ ബോര്‍ഡ് ഒഫ് ഡയറക്‌ട് ടാക്‌സ്. ഗ്രൗണ്ട് ഫ്‌ളോര്‍, എഫ് 2, എആര്‍എ സെന്റര്‍).