April 3, 2025

കാര്‍ഷികയന്ത്രങ്ങള്‍ സബ്സിഡി നിരക്കില്‍ : ജനുവരി 15 മുതല്‍ അപേക്ഷിക്കാം 

Share

 

ചിലവുകുറഞ്ഞ രീതിയില്‍ കാർഷിക മേഖലയില്‍ യന്ത്രവത്കരണം പ്രോത്സാഹിപ്പിക്കാനുള്ള കാർഷിക യന്ത്രവത്കരണ ഉപപദ്ധതി(എസ്.എം.എ.എം) പ്രകാരം കാർഷികയന്ത്രങ്ങളും ഉപകരണങ്ങളും വിളവെടുപ്പ്, സംസ്‌കരണ യന്ത്രങ്ങളും സബ്സിഡി നിരക്കില്‍ നല്‍കും. വ്യക്തിഗത ഗുണഭോക്താക്കള്‍ക്ക് 40 മുതല്‍ 60 ശതമാനം വരെയും കർഷക കൂട്ടായ്മകള്‍, എഫ്.പി.ഒ.കള്‍, വ്യക്തികള്‍, പഞ്ചായത്തുകള്‍ തുടങ്ങിയവയ്ക്ക് കാർഷിക യന്ത്രങ്ങളുടെ വാടകകേന്ദ്രങ്ങള്‍ (കസ്റ്റം ഹയറിങ് സെന്ററുകള്‍) സ്ഥാപിക്കുന്നതിന് പദ്ധതിത്തുകയുടെ 40 ശതമാനം സാമ്ബത്തിക സഹായവും നല്‍കും.

 

യന്ത്രവത്കരണതോത് കുറവായ പ്രദേശങ്ങളില്‍ ഫാം മെഷീനറി ബാങ്കുകള്‍ സ്ഥാപിക്കുന്നതിന് കർഷക ഗ്രൂപ്പുകള്‍ക്ക് എട്ടു ലക്ഷം രൂപയും അനുവദിക്കും. അപേക്ഷ ജനുവരി 15 മുതല്‍ ഓണ്‍ലൈനായി നല്‍കാം.

 

https://agrimachinery.nic.in/index എന്ന വെബ്സൈറ്റ് മുഖേനയാണ് അപേക്ഷിക്കേണ്ടത്. വിശദവിവരത്തിന് ജില്ലാ കൃഷി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയറുടെ കാര്യാലയവുമായോ കൃഷിഭവനുമായോ ബന്ധപ്പെടണം. ഫോണ്‍: 0481 2561585, 8075184414, 9605632084

 

 


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.