ഇൻറർ കോളീജിയേറ്റ് ചാമ്പ്യൻഷിപ്പ് : ചാമ്പ്യന്മാരായി മീനങ്ങാടി ബി.എഡ്. കോളേജ്

സുൽത്താൻ ബത്തേരി : കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ വയനാട് ജില്ലയിലെ ബി.എഡ്., ഡി.എൽ.എഡ്. വിദ്യാർത്ഥികൾക്കായി നടത്തിയ മത്സരങ്ങളിൽ മീനങ്ങാടി ബി.എഡ്. കോളേജ് ചാമ്പ്യന്മാരായി. ബത്തേരി മാർ ബസോലിയോസ് ബി.എഡ്. കോളേജ് രണ്ടാം സ്ഥാനവും കണിയാമ്പറ്റ് ബി.എഡ്. സെന്റർ മൂന്നാം സ്ഥാനവും നേടി.
കഥാരചന, കവിതാ രചന, ഉപന്യാസ രചന, പെൻസിൽ ഡ്രോയിംഗ്, ജലച്ഛായം, കോളേജ് മാഗസിൻ ഇനങ്ങളിലായി ജില്ലയിലെ വിവിധ സ്ഥാപനങ്ങളിൽ നിന്നായി നൂറോളം അദ്ധ്യാപക വിദ്യാർത്ഥികൾ മത്സരങ്ങളിൽ പങ്കെടുത്തു.
സുൽത്താൻ ബത്തേരി ഡയറ്റ് ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന ചടങ്ങിൽ കെ.പി.എസ്.ടി.എ. സംസ്ഥാന വൈസ് പ്രസിഡണ്ട് ഗിരീഷ് കുമാർ പി.എസ്. വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. സംസ്ഥാന നിർവ്വാഹക സമിതിയംഗം ബിജു മാത്യു, സജിൻ, ജില്ലാ പ്രസിഡണ്ട് ഷാജു ജോൺ, അനൂപ് ടി.എം. രാമചന്ദ്രൻ കെ.കെ, ജിജോ കുര്യാക്കോസ്, ഉണ്ണികൃഷ്ണൻ തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു.