April 2, 2025

ഡിഗ്രിക്കാര്‍ക്ക് സര്‍ക്കാര്‍ വകുപ്പില്‍ സ്ഥിര ജോലി ; കേരള ജനറല്‍ സര്‍വീസില്‍ പുതിയ റിക്രൂട്ട്‌മെന്റ്  

Share

 

കേരള സര്‍ക്കാര്‍ വകുപ്പിന് കീഴില്‍ ജോലി നേടാന്‍ അവസരം. കേരള ജനറല്‍ സര്‍വീസ് ഇപ്പോള്‍ ഡിവിഷനല്‍ അക്കൗണ്ടന്റ് തസ്തികയിലേക്ക് നിയമനം നടത്തുന്നു. കേരള പബ്ലിക് സര്‍വീസ് കമ്മീഷന് കീഴില്‍ നേരിട്ട് നടത്തുന്ന റിക്രൂട്ട്‌മെന്റാണിത്. ഡിഗ്രി യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. അവസാന തീയതി ജനുവരി 29.

 

 

തസ്തിക & ഒഴിവ്

 

കേരള ജനറല്‍ സര്‍വീസില്‍ ഡിവിഷനല്‍ അക്കൗണ്ടന്റ് റിക്രൂട്ട്‌മെന്റ്. ആകെ 11 ഒഴിവുകള്‍.

 

കാറ്റഗറി നമ്പര്‍: 771/2024- 777/2024

 

എസ്ടി 1, എല്‍.സി/ എഐ 3, ഒബിസി 1, എസ്.സി 2, മുസ് ലിം 1, ഈഴവ 2, വിശ്വകര്‍മ്മ 1 എന്നിങ്ങനെയാണ് ഓരോ കമ്മ്യൂണിറ്റിയിലുമുള്ള ഒഴിവുകള്‍.

 

ശമ്പളം

 

തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 50,200 രൂപ മുതല്‍ 1,05,300 രൂപ വരെ ശമ്പളമായി ലഭിക്കും.

 

പ്രായപരിധി

 

18 വയസ് മുതല്‍ 39 വയസ് വരെ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം.

 

യോഗ്യത

 

സെക്കന്റ് ക്ലാസോട് കൂടിയ അംഗീകൃത ബിരുദം.

 

അപേക്ഷ

 

താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ കേരള പിഎസ് സിയുടെ വെബ്‌സൈറ്റ് സന്ദര്‍ശിച്ച് ഓണ്‍ലൈന്‍ അപേക്ഷ നല്‍കുക. അപേക്ഷ നല്‍കേണ്ട അവസാന തീയതി ജനുവരി 29.


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.