July 6, 2025

സ്വർണവില ഇന്നും കൂടി : പവന് 58400 രൂപ

Share

 

സംസ്ഥാനത്ത് സ്വർണവില ഇന്നും ഉയർന്നു. ഒരു പവൻ സ്വർണത്തിന് 120 രൂപയാണ് ഇന്ന് വർധിച്ചത്. ഇതോടെ ഈ മാസത്തെ ഏറ്റവും ഉയർന്ന നിലയില്‍ സ്വർണവില എത്തി. 58400 രൂപയാണ് ഒരു പവൻ സ്വർണത്തിന് ഇന്ന് നല്‍കേണ്ടത്. ഗ്രാമിന് 15 രൂപയാണ് വര്‍ധിച്ചത്.

 

ഒരു ഗ്രാം സ്വര്‍ണത്തിന്റെ ഇന്നത്തെ വില 7300 രൂപയാണ്. അതേസമയം, 1,320 രൂപയാണ് നാല് ദിവസംകൊണ്ട് സ്വർണത്തിന് വർധിച്ചത്. 2025 തുടങ്ങിയത് മുതല്‍ സ്വർണ വില കൂടിയും കുറഞ്ഞും കൊണ്ടിരിക്കുകയാണ്.


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.