സ്വര്‍ണവില കുതിക്കുന്നു ; പവന് 280 രൂപ കൂടി 58000 ത്തിന് മുകളിൽ

സംസ്ഥാനത്ത് സ്വര്‍ണവില കുതിക്കുന്നു. തുടര്‍ച്ചയായ രണ്ടാം ദിവസവും വില വര്‍ധിച്ചു. ഇന്ന് 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 35 രൂപയും പവന് 280 രൂപയുമാണ് വര്‍ധിച്ചത്. 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 7260 രൂപയിലും പവന് 58080 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.
18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 25 രൂപയും പവന് 200 രൂപയുമാണ് കൂടിയത്. 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 5990 രൂപയിലും പവന് 47920 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. അതേസമയം, വെള്ളി നിരക്കില്‍ മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 97 രൂപയിലാണ് വ്യാപാരം നടക്കുന്നത്. ഹാള്‍മാര്‍ക് വെള്ളിയുടെ വില മാസങ്ങളായി രേഖപ്പെടുത്തിയിട്ടില്ല.
ഇന്നലെ 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 10 രൂപയിലും പവന് 80 രൂപയുമാണ് വര്‍ധിച്ചത്. 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 7225 രൂപയിലും പവന് 57800 രൂപയിലുമാണ് വ്യാപാരം പുരോഗമിച്ചത്. 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 05 രൂപയിലും പവന് 40 രൂപയുമാണ് കൂടിയത്. 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 5965 രൂപയിലും പവന് 47720 രൂപയിലുമാണ് വ്യാപാരം പുരോഗമിച്ചത്. വെള്ളി നിരക്കില്‍ മാറ്റമില്ലായിരുന്നു. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 97 രൂപയിലാണ് വ്യാപാരം നടന്നത്.