സഹകരണ ബാങ്കുകളില്‍ 291 ഒഴിവുകള്‍ ; ജനുവരി 10 വരെ അപേക്ഷിക്കാം

സഹകരണ സംഘങ്ങളില്‍ വിവിധ തസ്തികകളിലായി 291 ഒഴിവുകളിലേക്ക് സഹകരണ സര്‍വീസ് പരീക്ഷ ബോര്‍ഡ് അപേക്ഷ ക്ഷണിച്ചു. ഓണ്‍ലൈനായി ജനുവരി 10 വരെ അപേക്ഷിക്കാം.
ഒഴിവുള്ള തസ്തികകള്‍
ജൂനിയര്‍ ക്ലര്‍ക്ക്/കാഷ്യര്‍ (264 ഒഴിവ്), അസിസ്റ്റന്റ് സെക്രട്ടറി/ചീഫ് അക്കൗണ്ടന്റ് (15), ഡേറ്റ എന്‍ട്രി ഓപറേറ്റര്‍ (7), സെക്രട്ടറി (3), സിസ്റ്റം അഡ്മിനിസ്‌ട്രേറ്റര്‍ (1), ടൈപ്പിസ്റ്റ് (1) എന്നീ തസ്തികകളിലാണു വിജ്ഞാപനം.
നിയമനരീതി: ബോര്‍ഡ് നടത്തുന്ന ഒ.എം.ആര്‍ പരീക്ഷയുടെയും ബന്ധപ്പെട്ട സഹകരണ സ്ഥാപനം നടത്തുന്ന അഭിമുഖത്തിന്റെയും അടിസ്ഥാനത്തില്‍ ബോര്‍ഡ് തയാറാക്കുന്ന ലിസ്റ്റ് പ്രകാരം നേരിട്ടുള്ള നിയമനം.
സെക്രട്ടറി
യോഗ്യത: ബിരുദവും എച്ച്.ഡി.സി ആന്‍ഡ് ബി.എം യോഗ്യതയും സഹകരണ ബാങ്കില്‍ അക്കൗണ്ടന്റ്/ ഉയര്‍ന്ന തസ്തികകളില്‍ 7 വര്‍ഷം ജോലിപരിചയവും. അല്ലെങ്കില്‍ അഗ്രികള്‍ചര്‍ യൂനിവേഴ്‌സിറ്റിയില്‍നിന്നു ബി.എസ്.സി (കോപറേഷന്‍ ആന്‍ഡ് ബാങ്കിങ്) യോഗ്യതയും സഹകരണ ബാങ്കില്‍ അക്കൗണ്ടന്റ്/ഉയര്‍ന്ന തസ്തികകളില്‍ 5 വര്‍ഷം ജോലിപരിചയവും. അല്ലെങ്കില്‍ ഫിനാന്‍സ് മുഖ്യ വിഷയമായി എം.ബി.എ/എം.കോം അല്ലെങ്കില്‍ ഐ.സി.എ.ഐ അംഗത്വം. സഹകരണ യോഗ്യതകളോടെ ബാങ്കിങ് മേഖലയില്‍ 3 വര്‍ഷം ജോലിപരിചയവും വേണം. അല്ലെങ്കില്‍ ബി.കോം (കോപറേഷന്‍), സഹകരണ ബാങ്കില്‍ അക്കൗണ്ടന്റ്/ഉയര്‍ന്ന തസ്തികകളില്‍ 7 വര്‍ഷം ജോലിപരിചയം.
അസിസ്റ്റന്റ് സെക്രട്ടറി/ ചീഫ് അക്കൗണ്ടന്റ്/ ഇന്റേണല്‍ ഓഡിറ്റര്‍/അക്കൗണ്ടന്റ്
യോഗ്യത: 50 ശതമാനം മാര്‍ക്കോടെ ബിരുദവും സഹകരണ ഹയര്‍ ഡിപ്ലോമയും (കേരള സംസ്ഥാന സഹകരണ യൂനിയന്റെ എച്ച്.ഡി.സി അല്ലെങ്കില്‍ എച്ച്.ഡി.സി ആന്‍ഡ് ബി.എം അല്ലെങ്കില്‍ നാഷനല്‍ കൗണ്‍സില്‍ ഫോര്‍ കോപറേറ്റിവ് ട്രെയിനിങ്ങിന്റെ എച്ച്.ഡി.സി അല്ലെങ്കില്‍ എച്ച്.ഡി.സി എം). അല്ലെങ്കില്‍ സബോഡിനേറ്റ് പഴ്‌സ്‌നല്‍ കോപറേറ്റീവ് ട്രെയിനിങ് കോഴ്‌സ് (ജൂനിയര്‍ ഡിപ്ലോമ ഇന്‍ കോപറേഷന്‍) ജയം. അല്ലെങ്കില്‍ കേരള കാര്‍ഷിക സര്‍വകലാശാലയുടെ ബി.എസ്.സി/എം.എസ്.സി (സഹകരണം ആന്‍ഡ് ബാങ്കിങ്) അല്ലെങ്കില്‍ 50 ശതമാനം മാര്‍ക്കോടെ സഹകരണം ഐച്ഛികവിഷയമമായി ബി.കോം.
ജൂനിയര്‍ ക്ലര്‍ക്ക്
യോഗ്യത: എസ്.എസ്.എല്‍.സി അല്ലെങ്കില്‍ തത്തുല്യ യോഗ്യതയും സബോഡിനേറ്റ് പഴ്‌സനല്‍ കോപറേറ്റീവ് ട്രെയിനിങ് കോഴ്‌സും (ജൂനിയര്‍ ഡിപ്ലോമ ഇന്‍ കോപറേഷന്‍) അല്ലെങ്കില്‍ സഹകരണം ഐച്ഛിക വിഷയമായ ബി.കോം. അല്ലെങ്കില്‍ ഏതെങ്കിലും ബിരുദവും സഹകരണ ഹയര്‍ ഡിപ്ലോമയും (കേരള സംസ്ഥാന സഹകരണ യൂനിയന്റെ എച്ച്.ഡി.സി അല്ലെങ്കില്‍ എച്ച്.ഡി.സി ആന്‍ഡ് ബി.എം അല്ലെങ്കില്‍ നാഷനല്‍ കൗണ്‍സില്‍ ഫോര്‍ കോപറേറ്റീവ് ട്രെയിനിങ്ങിന്റെ എച്ച്.ഡി.സി അല്ലെങ്കില്‍ എച്ച്.ഡി.സി.എം).അല്ലെങ്കില്‍ കേരള കാര്‍ഷിക സര്‍വകലാശാലയുടെ ബി.എസ്. സി (സഹകരണം ആന്‍ഡ് ബാങ്കിങ്).
(കാസര്‍കോട് ജില്ലക്കാര്‍ക്കു സ്വന്തം ജില്ലയിലെ സഹകരണ സംഘം/ബാങ്കുകളിലെ നിയമനത്തിനു കര്‍ണാടക സംസ്ഥാന സഹകരണ ഫെഡറേഷന്‍ നടത്തുന്ന സഹകരണ ഡിപ്ലോമ കോഴ്‌സ് (ജി.ഡി.സി), കേരള സംസ്ഥാന സഹകരണ യൂനിയന്‍ നടത്തുന്ന ജെ.ഡി.സിക്കു തത്തുല്യ യോഗ്യതയാണ്.)
സിസ്റ്റം അഡ്മിനിസ്‌ട്രേറ്റര്‍
യോഗ്യത: ഒന്നാം ക്ലാസോടെ കംപ്യൂട്ടര്‍ സയന്‍സ്/ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി/ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്യൂണിക്കേഷന്‍ എന്‍ജിനീയറിങ് ബി.ടെക് /എം.സി.എ/എം.എസ്.സി (കംപ്യൂട്ടര്‍ സയന്‍സ്/ഐ.ടി), 3 വര്‍ഷ പരിചയം, റെഡ്ഹാറ്റ് സര്‍ട്ടിഫിക്കേഷന്‍ ഉത്തമം.
ഡേറ്റ എന്‍ട്രി ഓപറേറ്റര്‍
യോഗ്യത: ബിരുദം, കേരള/കേന്ദ്ര സര്‍ക്കാര്‍ അംഗീകൃത സ്ഥാപനത്തിലെ ഡേറ്റ എന്‍ട്രി കോഴ്‌സ് സര്‍ട്ടിഫിക്കറ്റ്. അംഗീകൃത സ്ഥഥാപനത്തില്‍ ഡേറ്റ എന്‍ട്രി ഓപറേറ്റര്‍ തസ്തികയില്‍ ഒരു വര്‍ഷം ജോലി പരിചയം.
ടൈപ്പിസ്റ്റ്
യോഗ്യത: എസ്.എസ്.എല്‍.സി അല്ലെങ്കില്‍ തത്തുല്യം, കെ.ജി.ടി.ഇ ഇംഗ്ലിഷ് ആന്‍ഡ് മലയാളം ടൈപ്പ്‌റൈറ്റിങ് ലോവര്‍.
(ടൈപ്പിസ്റ്റ് തസ്തികയിലേക്ക് പാലക്കാട് ജില്ലയില്‍ മാത്രമാകും പരീക്ഷാകേന്ദ്രം).