കൃഷിഫാമിലെ മാൻവേട്ട : ഒരാൾകൂടി അറസ്റ്റിൽ

ബത്തേരി : പൊൻകുഴി ഫോറസ്റ്റ് സെക്ഷൻ പരിധിയിലെ മുറിയം കുന്നിലെ കൃഷിഫാമിൽനിന്ന് മാനിറച്ചിയും തോക്കുകളും പിടിച്ചെടുത്ത സംഭവത്തിൽ സംഘത്തിലെ ഒരാൾകൂടി അറസ്റ്റിൽ. കാട്ടിക്കുളം ചേകാടി അറ്റാത്തുകുന്ന് സ്വദേശി അജിത്തിനെ (26) യാണ് റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർ കെ.ജെ. സുധിൻ, സെക്ഷൻ ഫോറസ്റ്റ് ഓഫീസർ എ.അനിൽകുമാർ എന്നിവരുടെ നേതൃത്വത്തിൽ അറസ്റ്റുചെയ്തത്.
കഴിഞ്ഞദിവസം വനപാല കസംഘം നടത്തിയ പരിശോധനയിൽ അഞ്ചുപ്രതികളെ അറസ്റ്റുചെയ്തിരുന്നു. അജിത്തിനെയും വ്യാഴാഴ്ച രാത്രിയോടെ കസ്റ്റഡിയിലെടുത്തി രുന്നു. അന്വേഷണത്തിൽ ഇയാളും പങ്കാളിയാണെന്ന് ബോധ്യപ്പെട്ടതോടെ അറസ്റ്റു ചെയ്യുകയായിരുന്നെന്ന് അധികൃതർ പറഞ്ഞു.
കഴിഞ്ഞദിവസം അറസ്റ്റിലായ മറ്റു പ്രതികളായ തൃശ്ശിലേരി പ്ലാമൂല മുഞ്ചിക്കണ്ടി ചന്ദ്രൻ (37), ഫാം മാനേജർ മേപ്പാടി റിപ്പൺ പള്ളിപ്പറമ്പ് ബാബുമോൻ (42), കാട്ടിക്കുളം ചേകാട് അറ്റാത്തുകുന്ന് സ്വദേശികളായ അനീഷ് (20), പ്രകാശൻ (23), ബാലുശ്ശേരി പനങ്ങാട് കാരണത്ത് രഞ്ജിത്ത് (21) എന്നിവരെ വെള്ളിയാഴ്ച വൈകീട്ട് ബത്തേരി കോടതിയിൽ ഹാജരാക്കി.
ഫാമിൻ്റെ മറവിൽ സംഘം പുള്ളിമാനിനെ വേട്ടയാടുകയായി രുന്നു. 39 കിലോ ഇറച്ചിയും കുഴിച്ചിട്ടനിലയിൽ മാനിന്റെ തോലും തലയും കണ്ടെടുത്തിരുന്നു. രണ്ട് നാടൻതോക്കുകളും ഒരു എയർഗണ്ണും സംഘത്തിൽ നിന്ന് പിടിച്ചെടുത്തിരുന്നു.