വിഷം അകത്തുചെന്ന് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

ബത്തേരി : വിഷം അകത്തുചെന്ന് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. വയനാട് ഡിസിസി ട്രഷറര്‍ മണിച്ചിറ മണിചിറക്കല്‍ എന്‍.എം. വിജയന്റെ മകന്‍ ജിജേഷാണ് (28) കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മരിച്ചത്. വിഷം അകത്തുചെന്ന വിജയനും മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
ചൊവ്വാഴ്ച വൈകുന്നേരമാണ് ഇരുവരെയും വിഷം അകത്തുചെന്ന നിലയില്‍ വീട്ടില്‍ കണ്ടെത്തിയത്. ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിലാണ് ആദ്യം പ്രവേശിപ്പിച്ചത്. നില ഗുരുതരമായതിനാല്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
ബത്തേരി കോ ഓപ്പറേറ്റീവ് അര്‍ബന്‍ ബാങ്കില്‍ മുന്‍പ് താത്കാലിക ജീവനക്കാരനായിരുന്നു ജിജേഷ്. അവിവാഹിതനാണ്. മാതാവ്: പരേതയായ സുമ. സഹോദരന്‍: വിജേഷ്.