March 16, 2025

യുവാക്കളില്‍ ഹൃദയസ്തംഭനം കൂടുന്നു ; മരണങ്ങളും വര്‍ധിക്കുന്നു; മുന്നറിയിപ്പുമായി ആരോഗ്യവിദഗ്ധര്‍

Share

 

യുവാക്കളില്‍ ഹൃദയാഘാതം കാരണമുള്ള മരണങ്ങള്‍ വര്‍ധിക്കുകയാണ്. ജിമ്മുകളില്‍ ഉള്ള അധികവ്യായാമവും വ്യായാമമില്ലാതെയുള്ള ജീവിതശൈലിയുമൊക്കെ മരണത്തിന് കാരണമാകുന്നുണ്ട്.ഇപ്പോള്‍ ആരോഗ്യവിദഗ്ധര്‍ മുന്നറിയിപ്പുമായി രംഗത്തെത്തുകയാണ്.

 

ജനിതകപരമായി ഹൃദ്രോഗം വരാനുള്ള സാധ്യത കൂടുതലാണ്. എല്ലാവരും ഹൃദയത്തിൻ്റെ അവസ്ഥയും പ്രവർത്തനവും ഇടയ്ക്കിടെ പരിശോധിക്കണം എന്നാണ് ഡോക്ടര്‍മാര്‍ ആവശ്യപ്പെടുന്നത്. ഷുഗറും പ്രമേഹവും അടക്കമുള്ള ജീവിതശൈലീ രോഗങ്ങള്‍ പിടിമുറുക്കുമ്ബോള്‍ ഇടയ്ക്കിടെയുള്ള ചെക്കപ്പ് നിര്‍ബന്ധമാവുകയാണ്.

 

പെട്ടെന്നുള്ള ഹൃദയസ്തംഭനം വരാനുള്ള സാധ്യതകള്‍ എപ്പോഴും മുന്‍കൂട്ടി കാണണം. ഹൃദയത്തിലേക്കുള്ള രക്തയോട്ടം തടസ്സപ്പെടുമ്ബോഴാണ് ഹൃദയാഘാതം സംഭവിക്കുന്നത്. ഹൃദയമിടിപ്പില്‍ വ്യത്യാസമുണ്ടെങ്കില്‍ ഉടനടി വൈദ്യസഹായം തേടണം. ഹൃദയം നല്‍കുന്ന ഇത്തരം മുന്നറിയിപ്പുകള്‍ അവഗണിക്കരുത്.

 

40 വയസ്സിനു മുകളിലുള്ളവരില്‍ പെട്ടെന്നുള്ള ഹൃദയസ്തംഭനത്തിന് കാരണം 80 ശതമാനവും കൊറോണറി ആർട്ടറി ഡിസീസ് (സിഎഡി) മൂലമാണ്. ഹൃദയത്തിലേക്കുള്ള രക്തക്കുഴലുകള്‍ ചുരുങ്ങുകയും കൊഴുപ്പ് അടിഞ്ഞുകൂടി രക്തപ്രവാഹം തടസ്സപ്പെടുകയും ചെയ്യുന്ന അവസ്ഥയാണ് കൊറോണറി ആർട്ടറി ഡിസീസ് (സിഎഡി). ഹൃദയ ധമനികളിലെ ചെറിയ തടസങ്ങള്‍ പോലും ഗുരുതരമായ ഹൃദയാഘാതത്തിന് കാരണമാകും. കഠിനമായ വ്യായാമം ചെയ്യുമ്ബോള്‍ രക്തപ്രവാഹം കൂടും. ധമനികള്‍ക്ക് ക്ഷതമുണ്ടായാല്‍ അവയവങ്ങളിലേക്ക് രക്തമെത്തിക്കുന്നതിന് ഹൃദയത്തിന് ഇരട്ടി അധ്വാനം വരും. ഇതും അപകടകാരമാണ്.

 

ക്രമരഹിതമായ ഹൃദയമിടിപ്പ് ഹൃദയത്തിന്റെ പ്രവര്‍ത്തനം താളംതെറ്റിക്കും. ഹൈപ്പർട്രോഫിക് കാർഡിയോമയോപ്പതി (HCM) എന്നത് ഹൃദയപേശികളെ കട്ടിയാക്കുകയും വലുതാക്കുകയും ചെയ്യുന്ന ഒരു ജനിതക അവസ്ഥയാണ്. ഇത് ഹൃദയാഘാതത്തിന് കാരണമാകും. നിർജ്ജലീകരണം രക്തത്തെ കട്ടിയാക്കും. അപ്പോഴും , രക്തം പമ്ബ് ചെയ്യാൻ ഹൃദയം കൂടുതല്‍ കഠിനാധ്വാനം ചെയ്യേണ്ടിവരും. ഉത്കണ്ഠയും മാനസിക പിരിമുറുക്കവും ഹൃദയത്തിന്റെ പ്രവര്‍ത്തനം അപകടത്തിലാക്കുന്നതാണ്.

 

പെട്ടെന്നുള്ള ഹൃദയസ്തംഭനം വന്നാല്‍ രോഗിക്ക് കാർഡിയോ-പള്‍മണറി റെസസിറ്റേഷൻ (സിപിആർ) നല്‍കണം, ഇന്ത്യയില്‍ ഒരു ശതമാനം പേർക്ക് മാത്രമേ സിപിആർ നല്‍കാന്‍ അറിയുകയുള്ളൂ. ഇത്തരം കാര്യങ്ങളിലുള്ള പരിശീലനം വര്‍ധിപ്പിക്കണം, അവബോധം കൂട്ടണം എന്നൊക്കെയുള്ള നിര്‍ദേശമാണ് ഡോക്ടര്‍മാര്‍ നല്‍കുന്നത്.


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.