വയനാട്ടില്‍ സിപിഎമ്മിൻ്റെ അപ്രതീക്ഷിത നീക്കം ; പി.ഗഗാറിനെ മാറ്റി : ജില്ലാ സെക്രട്ടറിയായി കെ.റഫീഖിനെ തിരഞ്ഞെടുത്തു

കല്‍പ്പറ്റ : സിപിഎം വയനാട് ജില്ലാ സെക്രട്ടറിയായി ഡിവൈഎഫ്‌ഐ നേതാവ് കെ. റഫീഖിനെ ജില്ലാ സമ്മേളനം തിരഞ്ഞെടുത്തു. പി. ഗഗാറിൻ സെക്രട്ടറിയായി ഒരുടേം കൂടി തുടരും എന്ന് ഏവരും പ്രതീക്ഷിച്ചിരിക്കെയാണ് തീർത്തും അപ്രതീക്ഷിതമായി റഫീഖ് ആ സ്ഥാനത്തേത്ത് എത്തിയത്. ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറിയായി പ്രവർത്തിച്ചു വരുകയായിരുന്നു കെ.റഫീഖ്.
ഗഗാറിനെ സ്ഥാനത്ത് നിന്ന് മാറ്റണമെന്ന ആവശ്യം പാർട്ടിയില്‍ ഉയർന്നിരുന്നു. എന്നാല്‍ സമ്മേളന കാലയളവിലേക്ക് വന്നപ്പോള്‍ ആ സാധ്യത അടയുകയും ഗഗാറിൻ തന്നെ തുടർന്നേക്കാമെന്നും സൂചനയുണ്ടായിരുന്നു.
ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്ന് ജില്ലയില്‍ പാർട്ടിയുടെ അമരത്തേക്ക് റഫീഖ് എത്തുന്നതോടെ വൻ മാറ്റമാണ് സിപിഎം നേതൃനിരയില്‍ സംഭവിച്ചത്.
അതേസമയം, ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരം നടന്നുവെന്നാണ് വിവരം. 11 വോട്ടുകള്‍ക്കെതിരെ 16 വോട്ടുകള്‍ക്കാണ് റഫീഖിനെ തെരഞ്ഞെടുത്തത്. ഗഗാറിന് 11ഉം റഫീഖിന് 16 വോട്ടുകളും ലഭിച്ചു. എസ്‌എഫ്‌ഐ മുൻ ജില്ലാ സെക്രട്ടറിയും പ്രസിഡൻ്റുമായിരുന്നു കെ റഫീഖ്. നിലവില്‍ ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറിയാണ് റഫീഖ്.
27 അംഗ ജില്ലാ കമ്മിറ്റിയെ തെരഞ്ഞെടുപ്പ്. 5 അംഗങ്ങള്‍ പുതുമുഖങ്ങളാണ്. പികെ രാമചന്ദ്രൻ, സി യൂസഫ്, എൻപി കുഞ്ഞിമോള്‍, പിഎം നാസർ, പികെ പുഷ്പൻ എന്നിവരാണ് ജില്ലാ കമ്മിറ്റിയിലെ പുതുമുഖങ്ങള്‍.