April 4, 2025

ലൈഫ് പദ്ധതിയിലൂടെ ലഭിച്ച വീട് വില്‍ക്കാനുള്ള കാലാവധി ഉയര്‍ത്തി

Share

 

തിരുവനന്തപുരം : സർക്കാരിൻ്റ ലൈഫ് പദ്ധതിയിലൂടെ ലഭിച്ച വീടുകള്‍ വില്‍ക്കുന്നതിനും കൈമാറ്റം ചെയ്യുന്നതിനുമുള്ള കാലാവധി 12 വർഷമായി ഉയർത്തി.നേരത്തെ കാലാവധി ഏഴ് വർഷമായിരുന്നതാണ് 12 വർഷായി നീട്ടിയിരിക്കുന്നത്. ഏഴ് വർഷമെന്നത് ലൈഫ് പദ്ധതിയുടെ ലക്ഷ്യത്തിന് തന്നെ ദോഷകരമാണെന്ന് വിലയിരുത്തിയതിന് പിന്നാലെയാണ് കാലാവധി നീട്ടിയത്.

 

പിഎംഎവൈ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹായധനം കിട്ടുന്ന മറ്റു പദ്ധതിയിലെ വീടുകള്‍ എന്നിവയ്ക്കും ഇതേ വ്യവസ്ഥയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ഭൂമി പണയപ്പെടുത്തി ബാങ്കുകളില്‍ നിന്ന് വായ്പയെടുക്കുന്നതിനും ഇത് ബാധകമാണ്. ഗുണഭോക്താവ് അവസാനഗഡു കൈപ്പറ്റിയ തീയതി മുതലാണ് സമയം കണക്കാക്കുക.

 

കഴിഞ്ഞ ജൂലൈ ഒന്നുമുതലായിരുന്നു വീടുകള്‍ കൈമാറുന്നതിനുള്ള കാലാവധി ഏഴ് വർഷമായി ചുരുക്കിയത്. അതിന് മുമ്ബ് പത്ത് വർഷവും പദ്ധതിയുടെ തുടക്കത്തില്‍12 വർഷവുമായിരുന്നു കാലാവധി.

 

 


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.