March 14, 2025

ഇന്ത്യന്‍ വ്യോമസേനയില്‍ അഗ്നിവീര്‍ ആവാം ; സ്ത്രീകള്‍ക്കും, പുരുഷന്‍മാര്‍ക്കും അവസരം

Share

 

ഇന്ത്യന്‍ വായു സേനയിലേക്ക് അഗ്നിവീര്‍ റിക്രൂട്ട്‌മെന്റ് വിജ്ഞാപനമെത്തി. അവിവാഹിതരായ സ്ത്രീകള്‍ക്കും, പുരുഷന്‍മാര്‍ക്കും അഗ്നിവീര്‍ വായു തസ്തികയിലേക്ക് അപേക്ഷിക്കാം. ജനുവരി 7 മുതല്‍ ആപ്ലിക്കേഷന്‍ വിന്‍ഡോ തുറക്കും. താല്‍പര്യമുള്ളവര്‍ക്ക് ജനുവരി 27 വരെ ഓണ്‍ലൈന്‍ അ പേക്ഷ നല്‍കാം.

 

തസ്തിക & ഒഴിവ്

 

ഇന്ത്യന്‍ വ്യോമസേനയിലേക്ക് അഗ്നിവീര്‍ വായു റിക്രൂട്ട്‌മെന്റ്. സയന്‍സ്, നോണ്‍ സയന്‍സ് സ്ട്രീം വിദ്യാര്‍ഥികള്‍ക്ക് അപേക്ഷിക്കാനാവും.

 

പ്രായപരിധി

 

അപേക്ഷകര്‍ 2005 ജനുവരി നും 2008 ജൂലൈ 1നും ഇടയില്‍ ജനിച്ചവരായിരിക്കണം. എന്‍ റോള്‍മെന്റ് സമയത്ത് 21 വയസ് കവിയാന്‍ പാടില്ല.

 

യോഗ്യത

 

സയന്‍സ് സ്ട്രീം

 

 

പ്ലസ് ടു അല്ലെങ്കില്‍ മാത്തമാറ്റിക്‌സ്, ഫിസിക്‌സ് എന്നിവയ്‌ക്കൊപ്പം തത്തുല്യ പരീക്ഷ 50 ശതമാനം മാര്‍ക്കോടെ പാസായിരിക്കണം, ഇംഗ്ലീഷില്‍ 50% മാര്‍ക്കും നേടിയിരിക്കണം. അല്ലെങ്കില്‍ എഞ്ചിനീയറിംഗില്‍ മൂന്ന് വര്‍ഷത്തെ ഡിപ്ലോമ (മെക്കാനിക്കല്‍ / ഇലക്ട്രിക്കല്‍ / ഇലക്ട്രോണിക്‌സ് / ഓട്ടോമൊബൈല്‍ / കമ്പ്യൂട്ടര്‍ സയന്‍സ് / ഇന്‍സ്ട്രുമെന്റേഷന്‍ / ടെക്‌നോളജി / ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി) ഉണ്ടായിരിക്കണം.

 

 

ഡിപ്ലോമ കോഴ്‌സില്‍ മൊത്തം 50% മാര്‍ക്കും ഇംഗ്ലീഷില്‍ 50% മാര്‍ക്കും (അല്ലെങ്കില്‍ ഇംഗ്ലീഷ് ഡിപ്ലോമ കോഴ്‌സിന്റെ ഭാഗമല്ലെങ്കില്‍ ഇന്റര്‍മീഡിയറ്റ്/മെട്രിക്കുലേഷനില്‍) അല്ലെങ്കില്‍ ഫിസിക്‌സ്, മാത്തമാറ്റിക്‌സ് എന്നീ നോണ്‍വൊക്കേഷണല്‍ വിഷയങ്ങളുള്ള രണ്ട് വര്‍ഷത്തെ തൊഴിലധിഷ്ഠിത കോഴ്‌സ് വിജയിച്ചവരായിരിക്കണം.

 

നോണ്‍സയന്‍സ് സ്ട്രീം

 

ഏതെങ്കിലും വിഷയത്തില്‍ 50 ശതമാനം മാര്‍ക്കോടെ 12ാം ക്ലാസ് പരീക്ഷ പാസായിരിക്കണം. അല്ലെങ്കില്‍ തൊഴിലധിഷ്ഠിത കോഴ്‌സില്‍ കുറഞ്ഞത് 50% മൊത്തം മാര്‍ക്കോടെയും ഇംഗ്ലീഷില്‍ 50% മാര്‍ക്കോടെയും രണ്ട് വര്‍ഷത്തെ തൊഴിലധിഷ്ഠിത കോഴ്‌സ് പൂര്‍ത്തിയാക്കിയിരിക്കണം.

 

അപേക്ഷ

 

താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് ഇന്ത്യന്‍ വ്യോമസേനയുടെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിച്ച് ഓണ്‍ലൈനായി അപേക്ഷിക്കാം. ഓര്‍ക്കുക, അപേക്ഷ ജാലകം ജനുവരി 7ന് മാത്രമേ ഓപ്പണ്‍ ആവുകയുള്ളൂ. ജനുവരി 27 വരെ അപേക്ഷിക്കാനാവും.

 

വിശദവിവരങ്ങള്‍ക്ക്: vayu.agnipath.cdac.in സന്ദര്‍ശിക്കുക.


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.