April 2, 2025

സംസ്ഥാനതല ചെസ്സ് മത്സരം : ഡിസംബര്‍ 31 നകം അപേക്ഷിക്കണം

Share

 

മാനന്തവാടി : സംസ്ഥാന യുവജന കമ്മീഷന്‍ ദേശീയ യുവജന ദിനാഘോഷത്തോടനുബന്ധിച്ച് യുവജനങ്ങള്‍ക്കായി ചെസ്സ് മത്സരം സംഘടിപ്പിക്കുന്നു.

 

ജനുവരി നാലിന് കണ്ണൂരില്‍ നടക്കുന്ന മത്സരത്തില്‍ 18-40 നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് പങ്കെടുക്കാം. വിജയികള്‍ക്ക് യഥാക്രമം 15,000, 10,000, 5000 രൂപ വീതവും ട്രോഫിയും ലഭിക്കും.

 

താത്പര്യമുള്ളവര്‍ ഡിസംബര്‍ 31 നകം ഫോട്ടോ ഉള്‍പ്പെടെയുള്ള ബയോഡേറ്റ [email protected] ലോ, കേരള സംസ്ഥാന യുവജന കമ്മീഷന്‍, വികാസ് ഭവന്‍, പി.എം.ജി, തിരുവനന്തപുരം -33 വിലാസത്തില്‍ നേരിട്ടോ നല്‍കണം. ഫോണ്‍ 0471-2308630.


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.