വിദ്യർഥികൾക്ക് ചിത്രരചനാ മത്സരം : റജിസ്റ്റർ ചെയ്യണം

കൽപ്പറ്റ : കേന്ദ്ര വനം പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന മന്ത്രാലയം, സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ, ദേശീയ ഹരിതസേന എന്നിവയുടെ നേതൃത്വത്തിൽ ജില്ലയിലെ എൽപി, യുപി, ഹൈസ്‌കൂൾ, ഹയർ സെക്കൻഡറി വിദ്യർഥികൾക്കായി ചിത്രരചനാ മത്സരം നടത്തും.
ഡിസംബർ 21 ന് രാവിലെ 10 മുതൽ കൽപ്പറ്റ എച്ച്ഐഎംയുപി സ്‌കൂളിൽ നടക്കുന്ന ജലച്ചായ ചിത്രരചനാ മത്സരത്തിൽ ഒരു വിദ്യാലയത്തിൽ നിന്ന് ഓരോ വിഭാഗത്തിലും 3 കുട്ടികൾക്കു വീതം പങ്കെടുക്കാം. 20ന് അകം റജിസ്റ്റർ ചെയ്യണം. 9496344025.