ജോലി വാഗ്ദാനം ചെയ്ത് സാമ്പത്തിക തട്ടിപ്പ് : യുവാവ് പിടിയില്‍

കല്‍പ്പറ്റ : നിരവധി സാമ്പത്തികത്തട്ടിപ്പു കേസുകളില്‍ പ്രതിയായ യുവാവ് പിടിയില്‍. കണ്ണൂര്‍ കണ്ണപുരം മഠത്തില്‍ എം.വി. ജിജേഷിനെയാണ് (38) ഡിവൈഎസ്പി പി.ബിജുരാജിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം കഴിഞ്ഞ ദിവസം കോഴിക്കോടു നിന്ന് അറസ്റ്റുചെയ്തത്.
വെണ്ണിയോട് സ്വദേശിനിയുടെ പരാതിയിലാണ് കമ്പളക്കാട് പോലീസ് ഇയാള്‍ക്കെതിരേ കേസെടുത്തത്.
നെടുമ്പാശേരി എയര്‍പോര്‍ട്ടില്‍ ജോലി വാഗ്ദാനം ചെയ്ത് 2023 മെയ് മുതല്‍ സെപ്റ്റംബര്‍ വരെ പല തവണകളായി 1,88,900 രൂപ തട്ടിയെടുത്തെന്നായിരുന്നു പരാതി. വിവിധ ജില്ലകളില്‍ ജിജേഷിനെതിരേ തട്ടിപ്പുകേസുകളുണ്ടെന്ന് ഡിവൈഎസ്പി പറഞ്ഞു.
കമ്പളക്കാട് പോലീസ് ഇന്‍സ്‌പെക്ടര്‍ എം.എ.സന്തോഷ്, എസ്‌ഐമാരായ രാജു, റോയ്, എഎസ്‌ഐ ആനന്ദ്, എസ്‌സിപിഒമാരായ ഷമീര്‍, അഭിലാഷ്, മുസ്തഫ, സിപിഒമാരായ ജിഷ്ണു, കോഴിക്കോട് ഡാന്‍സാഫ് സ്‌ക്വാഡിലെ എസ്‌സിപിഒ മനോജ് എന്നിവരും അടങ്ങുന്നതാണ് പ്രതിയെ കസ്റ്റഡിയിലെടുത്ത സംഘം.