സ്വര്‍ണ വിലയില്‍ വീണ്ടും ഇടിവ് ; പവന് ഒറ്റയടിക്ക് 720 രൂപ കുറഞ്ഞു

സംസ്ഥാനത്തെ സ്വർണ വിപണിയില്‍ തുടർച്ചയായ ഇടിവ് രേഖപ്പെടുത്തി. ഇന്ന് 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 90 രൂപയുടെയും പവന് 720 രൂപയുടെയും ഇടിവാണ് ഉണ്ടായത്. ഇതോടെ 22 കാരറ്റ് സ്വർണം ഗ്രാമിന് 7140 രൂപയിലും പവന് 57,120 രൂപയിലുമെത്തി. 18 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 75 രൂപ ഇടിഞ്ഞ് 5895 രൂപയായി, പവന് 600 രൂപ കുറഞ്ഞ് 47,160 രൂപയുമായി. വെള്ളി നിരക്കിലും ഇടിവ് രേഖപ്പെടുത്തി. ഒരു ഗ്രാം സാധാരണ വെള്ളിക്ക് ഒരു രൂപ കുറഞ്ഞ് 97 രൂപയായി.
വെള്ളിയാഴ്ച 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 55 രൂപയും പവന് 440 രൂപയുമാണ് ഇടിഞ്ഞത്. 22 കാരറ്റ് സ്വർണം ഗ്രാമിന് 7230 രൂപയിലും പവന് 57,840 രൂപയിലുമാണ് വ്യാപാരം നടന്നത്. 18 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 45 രൂപ ഇടിഞ്ഞ് 5970 രൂപയായി. പവന് 360 രൂപ കുറഞ്ഞ് 47,760 രൂപയായി. വെള്ളിയാഴ്ച വെള്ളി നിരക്കിലും ഇടിവുണ്ടായിരുന്നു. ഒരു ഗ്രാം സാധാരണ വെള്ളിക്ക് മൂന്ന് രൂപ കുറഞ്ഞ് 98 രൂപയായി.
ഡിസംബർ മാസത്തിലെ രണ്ടാഴ്ചത്തെ സ്വർണവിലയില്‍ ചെറിയ ഉയർച്ച താഴ്ചകള്‍ ഉണ്ടായിട്ടുണ്ട്. ഡിസംബർ ഒന്നിന് 57,200 രൂപയായിരുന്ന വില ഡിസംബർ രണ്ടിന് 56,720 രൂപയിലേക്ക് കുറഞ്ഞു. പിന്നീട് ഡിസംബർ 11 വരെ വില ക്രമേണ ഉയർന്നു, ഡിസംബർ 11ന് 58,280 രൂപ എന്ന ഉയർന്ന നിലയിലെത്തി. അതിനുശേഷം വില വീണ്ടും കുറയാൻ തുടങ്ങി, ഇപ്പോള്‍ ഡിസംബർ 14ന് 57,120 രൂപയിലെത്തി.